Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഫ്ഐഎം ലോക ചാമ്പ്യൻഷിപ്പുകളിൽ 800 ഗ്രാൻപ്രീ വിജയങ്ങൾ സ്വന്തമാക്കി ഹോണ്ട

സ്വന്തം ലേഖകൻ

കൊച്ചി: സ്‌പെയിനിലെ അരഗോൺ മോട്ടോർലാൻഡിൽ നടന്ന എഫ്‌ഐഎം 2020 ലോക മോട്ടോ ജിപി ചാമ്പ്യൻഷിപ്പിന്റെ 12ാം റൗണ്ടിൽ മോട്ടോ 3 വിഭാഗത്തിൽ ഹോണ്ട മോട്ടോ 3 റൈഡർ ഹൗമെ മസ്സിയക്ക് വിജയം. സ്പാനിഷ് ഗ്രാൻഡ് പ്രീയുടെ 125 സിസി വിഭാഗത്തിൽ, 1961 സ്പാനിഷ് ഗ്രാൻഡ്പ്രീയിലെ ആദ്യ വിജയം മുതൽ ഹോണ്ട സ്വന്തമാക്കുന്ന എണ്ണൂറാമത് ഗ്രാൻപ്രീ വിജയമാണിത്. 1954ലാണ് ഹോണ്ടയുടെ സ്ഥാപകൻ സോയ്ചീരോ ഹോണ്ട അക്കാലത്തെ പ്രശസ്ത മോട്ടോർ സ്പോർട്സ് മത്സരമായ ഐൽ ഓഫ് മാൻ ടിടിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിന് ശേഷം ഒരു റേസിങ് മെഷീൻ വികസിപ്പിച്ച് ഐൽ ഓഫ് മാൻ ടിടി മൽസരത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ജാപ്പനീസ് മോട്ടോർ സൈക്കിൾ നിർമ്മാതാവായി ഹോണ്ട മാറി. 1960ൽ എഫ്‌ഐഎം റോഡ് റേസിങ് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ 125 സിസി, 250 സിസി വിഭാഗത്തിൽ ഹോണ്ട മത്സരിക്കാൻ തുടങ്ങി, 1961ൽ ടോം ഫിലിസ് സീസൺ സ്പാനിഷ് ഗ്രാൻപ്രീയുടെ ആദ്യറൗണ്ടിൽ ഒന്നാമനായി ഹോണ്ടക്ക് ആദ്യ വിജയം സമ്മാനിച്ചു. തുടർന്ന് 1962ൽ ഹോണ്ട 50 സിസി, 350 സിസി വിഭാഗത്തിലും 1966ൽ 500 സിസി വിഭാഗത്തിലും മത്സരിക്കാൻ തുടങ്ങി. 1966ൽ അഞ്ചുവിഭാഗത്തിലെയും ചാമ്പ്യൻഷിപ്പും നേടി. 1967 സീസൺ അവസാനത്തോടെ ഹോണ്ട റേസിങുമായി ബന്ധപ്പെട്ട ഫാക്ടറി പ്രവർത്തനം താൽക്കാലികമായി നിർത്തി 11 വർഷത്തിന് ശേഷം ഇത് പുനരാരംഭിക്കുമ്പോൾ 138 ഗ്രാൻപ്രീ വിജയമായിരുന്നു ഹോണ്ടയ്ക്കുണ്ടായിരുന്നത്.

1979ൽ എഫ്‌ഐഎം റോഡ് റേസിങ് വേൾഡ് ചാമ്പ്യൻഷിപ്പിലെ 500 സിസി വിഭാഗത്തിലേക്ക് ഹോണ്ട മടങ്ങിയെത്തി. മൂന്ന് വർഷത്തിന് ശേഷം 1982ൽ അമേരിക്കൻ റൈഡർ ഫ്രെഡി സ്‌പെൻസർ തന്റെ ഹോണ്ട എൻഎസ് 500ൽ, ബെൽജിയം ഗ്രാൻപ്രീയുടെ ഏഴാം റൗണ്ടിൽ വിജയം നേടി.ലോക ഗ്രാൻപ്രീയിലേക്ക് മടങ്ങിയതിന് ശേഷമുള്ള കമ്പനിയുടെ ആദ്യവിജയമായിരുന്നു ഇത്. 2001ൽ സീസൺ ആരംഭമായ ജപ്പാൻ ഗ്രാൻപ്രീയുടെ 500 സിസി വിഭാഗത്തിൽ ഇറ്റാലിയൻ റൈഡർ വാലന്റീനോ റോസിയുടെ വിജയത്തോടെയാണ് ഹോണ്ട 500 ഗ്രാൻപ്രീ വിജയമെന്ന നേട്ടം കൈവരിച്ചത്. 2015ൽ മാർക്ക് മാർക്വേസ് തന്റെ ഹോണ്ട ആർസി 213വിയിൽ ഹോണ്ടക്ക് 700ാമത് ഗ്രാൻപ്രീ വിജയവും സമ്മാനിച്ചു.

ഹോണ്ടയുടെ 800ാമത് എഫ്‌ഐഎം ലോക ചാമ്പ്യൻഷിപ്പ് ഗ്രാൻപ്രീ വിജയത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് പ്രസിഡന്റും സിഇഒയും റെപ്രസെന്ററ്റീവ് ഡയറക്ടറുമായ തകഹിരൊ ഹചിഗോ പറഞ്ഞു. ലോകമെമ്പാടുമുള്ള ഹോണ്ട ആരാധകർ നൽകിയ സഹായങ്ങൾക്കും ഹോണ്ടയുടെ റേസിങ് പ്രവർത്തനങ്ങൾക്കുള്ള അവരുടെ അചഞ്ചലമായ പിന്തുണക്കും താൻ ഏറെ കൃതജ്ഞതയുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP