Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോവൽ സാഹിത്യമാല 200 നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡീസ്; മിസ് ലീഡിങ് ആയ ഒരു എലമെന്റസുകൾ പരസ്യത്തിലില്ല; അവകാശികൾ ഉൾപ്പെടുന്ന നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് വായനക്കാർക്കും അറിയാം; പുസ്തകം തിരികെ നൽകണമെങ്കിൽ സ്വീകരിക്കാനും ഡിസി തയ്യാർ; നോവൽ സാഹിത്യമാല വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡിസി ബുക്‌സ് മറുനാടനോട്

നോവൽ സാഹിത്യമാല 200 നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡീസ്; മിസ് ലീഡിങ് ആയ ഒരു എലമെന്റസുകൾ പരസ്യത്തിലില്ല; അവകാശികൾ ഉൾപ്പെടുന്ന നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് വായനക്കാർക്കും അറിയാം; പുസ്തകം തിരികെ നൽകണമെങ്കിൽ സ്വീകരിക്കാനും ഡിസി തയ്യാർ; നോവൽ സാഹിത്യമാല വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡിസി ബുക്‌സ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: നോവൽ സാഹിത്യമാല നോവൽ അല്ല കുറിപ്പുകൾ മാത്രം എന്ന മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി ഡിസി ബുക്‌സ് രംഗത്ത്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹമാണ് നോവൽ സാഹിത്യമാല എന്ന് ആദ്യം തന്നെ വായനക്കാരെ ബോധ്യപ്പെടുത്തിയിരുന്നു. ഡിസി ബുക്‌സ് റീഡേഴ്‌സ് സർക്കിളിൽ ഇത് സംബന്ധിച്ച അറിയിപ്പുകളും നൽകിയിരുന്നു. ഇരുനൂറു നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് അറിവുള്ളവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഡിസി ബൂക്‌സിനു സംശയങ്ങൾ ഉണ്ടായിരുന്നില്ല. നോവൽ സാഹിത്യമാലയിൽ ഉള്ള ഇരുനൂറു നോവലുകളിലേക്കുള്ള കവാടമാണ് നോവൽ സാഹിത്യമാല. ഇത് അറിഞ്ഞവർ തന്നെയാണ് ബുക്കുകൾ വാങ്ങിച്ചത്. നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡിയാണിത്. ആദ്യം മുതൽ അവസാനം വരെ ബ്രോഷറിൽ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹം ആണിത്. ഞങ്ങൾ പറഞ്ഞ നോവലുകൾ വായിച്ചിട്ടില്ലാത്തവർക്ക് ആ നോവലുകളിലേക്കുള്ള വലിയ കവാടം ആണിത്. ഇത് സ്പഷമായി ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡിസിക്കെതിരെ വിവാദം ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെ സൃഷ്ടിയാണിത്. ഏതൊക്കെ നോവലുകൾ വായിച്ചിരിക്കണം എന്നതിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്.

അക്കാദമിക്കലായി മുന്നോട്ടു പോകുന്ന ഏതൊരാൾക്കും ഗുണപ്രദമാണിത്. കഥാപാത്ര സൂചിക, സവിശേഷത, നോവലിന്റെ പശ്ചാത്തലം തുടങ്ങി എല്ലാ ഏരിയായും നോവൽ സാഹിത്യമാലയിലുണ്ട്. മിസ് ലീഡിങ് ആയ ഒരു എലമെന്റസും പരസ്യത്തിലില്ല. എഴുപതിനായിരം-എൺപതിനായിരം പേജുകൾ വേണം ഇരുനൂറു നോവലുകൾ പൂർണമായി പ്രസിദ്ധപ്പെടുത്തണമെങ്കിൽ. ഇവിടെയുള്ളത് മൂവായിരം പേജുകൾ മാത്രമാണ്. വിലാസിനിയുടെ അവകാശികൾ മാത്രം മൂവായിരം പേജുകൾ വരും. അപ്പോൾ എങ്ങിനെ മൂവായിരം പേജുകളിൽ 200 നോവലുകൾ പ്രസിദ്ധപ്പെടുത്താൻ കഴിയും. 900വും അറുനൂറും പേജുകൾ ഉള്ളതാണ് പല നോവലുകളും. വായനക്കാർക്ക് പൊതുവേ ഈ കാര്യങ്ങൾ അറിയാം. നൂറു വർഷം നൂറു കഥകൾ എന്ന പുസ്തകം ഇറക്കിയപ്പോൾ ആ കഥകൾ എല്ലാം ഞങ്ങൾ ഉൾക്കൊള്ളിച്ചു. ഇതുപോലെയല്ല നോവലുകൾ. പ്രസക്തമായ നോവലുകളുടെ ചുരുക്കപ്പട്ടികയാണിത്. നോവൽ സാഹിത്യമാല ആർക്കെങ്കിലും ആവശ്യമില്ലെങ്കിൽ കേടുപാടുകൾ ഇല്ലാതെ തിരികെ നൽകിയാൽ പുസ്തകം സ്വീകരിക്കാനും ഈ സമാഹാരത്തിന്റെ തുല്യമായി വേറെ ബുക്കുകൾ നൽകാനും ഡിസി തയ്യാറാണ്. പരാതിയുള്ളവരുടെ പരാതി പരിഹരിക്കാൻ തയ്യാറുമാണ്. ഇവർ ഡിസി ബുക്‌സുമായി ബന്ധപ്പെട്ടാൽ മതിയെന്നും ഡിസി ബുക്‌സ് അറിയിക്കുന്നു. മലയാള നോവൽ സാഹിത്യമാല എന്ത് എന്ന കാര്യത്തിൽ ഡിസി നൽകുന്ന വിശദീകരണം:

മലയാള നോവൽ സാഹിത്യമാല ഇനി സാഹിത്യചരിത്രത്തിന്റെ ഭാഗം:

ഉള്ളടക്കത്തിന്റെ കാര്യത്തിൽ തെറ്റിദ്ധാരണയ്ക്കിടകൊടുക്കാത്തവിധം ബ്രോഷറിൽ കൃത്യമായും സുതാര്യമായും രേഖപ്പെടുത്തിയ ഒരു ബൃഹദ്പദ്ധതിയാണ് മലയാള നോവൽസാഹിത്യമാല. വിദേശഭാഷകളിൽ ഇത്തരം ഗ്രന്ഥങ്ങൾ അമൂല്യവും റഫറൻസ് സംസ്‌കാരത്തിന്റെ ഭാഗവുമാണ്. കൊവിഡുകാലത്ത് റിസ്‌ക്കെടുത്തുകൊണ്ടാണ് മൂവായിരം പേജുള്ള ഈ പദ്ധതിക്ക് ഡി സി ബുക്‌സ് മുതിർന്നതെന്ന് നിസംശയം പറയാം.

മലയാള നോവൽ സാഹിത്യമാലയിൽ പരാമർശിച്ചിട്ടുള്ളത് 200 നോവലുകളാണ്. മൂന്നൂ വാല്യങ്ങളിൽ 3000 പേജുകളിലാണ് ഈ ബൃഹദ്‌ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. 3000 പേജുകൾ വരുന്ന വിലാസിനിയുടെ അവകാശികൾ, കെ ആർ മീരയുടെ 500-ൽപ്പരം പേജുകൾ വരുന്ന ആരാച്ചാർ, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, സി വി രാമൻ പിള്ളുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജ ഉൽപ്പെടുന്ന ഇരുനൂറ് നോവലുകളുടെ പേജുകൾതന്നെ 70000 മുതൽ ഒരു ലക്ഷം വരെ വരുമെന്നുള്ളതാണ് വസ്തുത. അങ്ങനെയിരിക്കെ 3000 പേജുകളിൽ 200 നോവലുകളുടെ സമാഹാരം എന്ന തെറ്റിദ്ധാരണ ഡി സി ബുക്സിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നത് സുവ്യക്തമാണല്ലോ. ഒപ്പം ഇതു വാങ്ങുന്ന ശരാശരി വായനക്കാരനും അത് ബോധ്യവുമാണല്ലോ. വിദേശഭാഷകളിലെ പ്രസാധകരായ റൂട്ട് ലെഡ്ജ്, കേംബ്രിഡ്ജ് തുടങ്ങിയവർ ഇത്തരത്തിലുള്ള സാഹിത്യപ്രവേശികകൾ നിലവിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. 1001 ബുക്‌സ് യു മസ്റ്റ് റീഡ് ബിഫോർ യു ഡൈ 501 ബുക്‌സ് യു മസ്റ്റ് റീഡ് എന്നീ ബൃഹദ്‌ഗ്രന്ഥങ്ങൾ അതിനുദാഹരണമാണ്.

ഡിജിറ്റൽ രൂപത്തിലും അച്ചടിച്ചും ലക്ഷക്കണക്കിന് ബ്രോഷറുകളാണ് വായനക്കാരലേക്കെത്തിച്ചിട്ടുള്ളത്. അതിൽ ഒരിടത്തുംതന്നെ 200 നോവലുകളുടെ സമാഹാരം എന്ന് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, കവർപേജിൽ ഉൾപ്പടെ, സംശയത്തിനിടനൽകാത്തവിധം വലിയ അക്ഷരങ്ങളിൽ ഉള്ളടക്കത്തെക്കുറിച്ച് സ്പഷ്ടമായി പലയിടങ്ങളിലായി വിശദമാക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് വായനക്കാർ ദിനംപ്രതി സന്ദർശിക്കുന്ന ഡി സി ബുക്സ് പോർട്ടലിൽ മലയാള നോവൽസാഹിത്യമാലയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും വിശദമാക്കിക്കൊണ്ടുള്ള നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ 5 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്‌ബുക്ക് പേജിലൂടെയും 60-ൽ അധികം വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അനവധി തവണയാണ് ആവർത്തിച്ചിട്ടുള്ളത്. വാട്ട്‌സാപ്പ് സന്ദേശങ്ങളിൽ നോവൽസാഹിത്യമാലയുടെ വെബ് ലിങ്കും നൽകിയിരുന്നു. ഇവയെല്ലാംതന്നെ മലയാള നോവൽ സാഹിത്യമാലയുടെ ഉള്ളടക്കത്തെക്കുറിച്ച് തർക്കമില്ലാത്തവിധം വളരെ സുതാര്യമായും വിശദമായും സംവേദനം ചെയ്തിട്ടുണ്ടെന്നിരിക്കെ, തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും വാർത്തകളും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നത് തികച്ചും ദുരൂഹവും അത്ഭുതാവഹവുമാണ്.

അടുത്ത ഏതാനും ദശാബ്ദക്കാലം ഈ ഗ്രന്ഥമായിരിക്കും മലയാള നോവൽസാഹിത്യത്തിന്റെ ചരിത്രമായി നിലകൊള്ളാൻപോകുന്നത് എന്ന് പുസ്തകത്തിന്റെ എഡിറ്റർക്കും ഞങ്ങൾക്കും ഉത്തമബോധ്യമുണ്ട്. ക്രിട്ടിക്കൽ നോട്ട്സിലൂടെയും കഥാപാത്ര വിവരണത്തിലൂടെയും ഇതിവൃത്ത പരിചയത്തിലൂടെയും സമാനതകളില്ലാത്ത് റെഡി റഫറൻസ് ഗ്രസ്ഥമായ മലയാള നോവൽ സാഹിത്യമാല വായനാപ്രേമികൾക്കും അദ്ധ്യാപക-ഗവേഷക കുതുകികൾക്കും എക്കാലത്തേയ്ക്കും അമൂല്യമായി നിലകൊള്ളുകതന്നെ ചെയ്യും.

എന്താണ് മലയാള നോവൽസാഹിത്യമാലയുടെ സവിശേഷതകൾ?

1. വായനാതൽപ്പരർക്കൊരു റെഡി റെഫറൻസ്

2. പുതുതായി വായനയിലേക്ക് വരുന്നവർക്കൊരു പ്രവേശിക

3. അദ്ധ്യാപക-ഗവേഷക സമൂഹത്തിനൊരു ചിരകാല റഫറൻസ്

4. അക്കാദമിക് ലൈബ്രറികൾക്കും വായനശാലകൾക്കും ഒഴിച്ചുകൂടാനാവാത്ത സമാഹാരം

ഡി സി ബുക്സിനു നേർക്കുയരുന്ന ഏതൊരു വിമർശനത്തിനെയും ക്രിയാത്മകമായി സമീപിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും എന്നും ഞങ്ങൾ ഒരുക്കമാണ്. കുറവുകളെ അടുത്ത പതിപ്പിൽ പരിഹരിക്കാൻ ഞങ്ങൾ ഒരുക്കവുമാണ്.

ചിലരെങ്കിലും തെറ്റിദ്ധരിച്ച് ഈ പുസ്തകം ബുക്ക് ചെയ്തതായി അറിയുന്നു.അവർക്ക് ഈ പുസ്തകം വേണ്ടെങ്കിൽ 9846133336 നമ്പറിൽ അറിയിച്ചാൽ നോവൽ സാഹിത്യമാല അന്വേഷിച്ചു നടക്കുന്ന വായനക്കാരുമായി ബന്ധപ്പെടുത്താൻ കഴിയും. 300 കോപ്പി മാത്രമേ അധികമായി അച്ചടിച്ചിട്ടുള്ളുവെങ്കിലും അതിലേറെ അന്വേഷണമാണ് ഈ പുസ്തകത്തിന് ലഭിക്കുന്നത്. അതിനാൽ പുസ്തകം വേണ്ടെന്നുള്ളവർക്ക് തദ്ദേശീയരായ ആവശ്യക്കാരുമായി അവരെ ബന്ധപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കാം. അതല്ല, ഈ പുസ്തകത്തിനു പകരം തുല്യവിലയ്ക്കുള്ള മറ്റു പുസ്തകങ്ങൾ വേണമെങ്കിൽ അടുത്തുള്ള ഞങ്ങളുടെ പുസ്തകശാലയിൽ പുസ്തകം ബോക്‌സ് സഹിതം കേടുപാടുകളില്ലാതെ 2020 ഒക്ടോബർ31നുള്ളിൽ എത്തിച്ചാൽ ആവശ്യക്കാരായ പുസ്തകപ്രേമികൾക്ക് നല്കാവുന്ന മികച്ച ഒരവസരമായിത്തീരും അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP