Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനേഴുകാരിയുടെ ന​ഗ്നചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; 23കാരനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം ഇങ്ങനെ

പതിനേഴുകാരിയുടെ ന​ഗ്നചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; 23കാരനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട് : പെൺകുട്ടിയുടെ നഗ്നചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാഴക്കാട് ചെറുവായൂർ മട്ടുപുറത്തു വീട്ടിൽ എം. അനുകൃഷ്ണൻ എന്ന കിച്ചു (23) വിനെയാണ് ബേഡകം പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത് എന്നിവർ മലപ്പുറം വാഴക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

2020 മാർച്ച്‌ മാസത്തിലാണ് ബേഡകം പൊലീസ് പരിധിയിലെ 17 കാരിയുടെ നഗ്നചിത്രം യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അനുകൃഷ്ണൻ വശീകരിച്ച് സംഘടിപ്പിച്ച അർദ്ധ നഗ്നചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത ബേഡകം പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കോവിഡ് ടെസ്റ്റും വൈദ്യ പരിശോധനയും നടത്തിയ ശേഷം വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 10 വരെ റിമാൻഡ് ചെയ്തു.

തുടർന്നും പ്രചരിപ്പിക്കുന്നതിനായി ഇയാൾ ചിത്രം ഫോണിൽ സൂക്ഷിച്ചിരുന്നു. പൊലീസ് സൈബർ സെല്ളിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് ഇയാളെ കുടുക്കിയത്. കാസർകോട് കോടതി നവംബർ 10 വരെ റിമാൻഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലാക്കി.

പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ചാണ് ഫോട്ടോ കൈക്കലാക്കിയത്. തുടർന്ന് ഇയാൾ മാർച്ച് 26ന് ഇത് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെ പെൺകുട്ടി പൊലീസിനെ സമീപിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ യുവാവിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP