Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള പിഎസ്‌സി പരീക്ഷകൾക്കായി അൺഅക്കാഡമിയുടെ തൽസമയ ക്ലാസുകൾ

സ്വന്തം ലേഖകൻ

കോട്ടയം : കേരള പിഎസ്‌സി (കേരള പബ്ളിക്ക് സർവീസ് കമ്മീഷൻ) പരീക്ഷകൾക്കായി തൽസമയ സംവേദന ക്ലാസുകൾ നൽകുന്ന ആദ്യത്തെ എഡ്ടെക് സ്ഥാപനമായ അൺഅക്കാഡമി ഇന്ത്യയിലെ ഏറ്റവും വലിയ പഠന പ്ലാറ്റ്ഫോമാണ്. 35ലധികം വരുന്ന പരീക്ഷാ വിഭാഗങ്ങളിലേക്കായി മികച്ച അദ്ധ്യാപകർ തയ്യാറാക്കിയ പരിധിയില്ലാത്തതും, നിലവാരമുള്ളതുമായ ഉള്ളടക്കങ്ങളാണ് അൺഅക്കാഡമി ലഭ്യമാക്കുന്നത്. കേരളത്തിലെ എൽഡിസി, എൽജിഎസ്, ബിരുദ തല പരീക്ഷകൾ, എൽപി/യുപി തുടങ്ങിയ പൊതു പരീക്ഷകൾക്കായി തൽസമയ ക്ലാസുകൾ ലഭ്യമാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് അൺഅക്കാഡമി.

കേരള സർക്കാർ പരീക്ഷകൾക്കായി 30-ൽ അധികം അദ്ധ്യാപകരാണ് പഠിതാക്കളെ വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ സഹായിക്കുന്നത്. അതോടൊപ്പം ഇൻ-ക്ലാസ് വോട്ടെടുപ്പുകൾ, തൽസമയ ക്വിസുകൾ, സംശയ നിവാരണ സെഷനുകൾ, ഡൗൺലോഡ് ചെയ്യാവുന്ന പഠന സാമഗ്രികൾ തുടങ്ങിയവയെല്ലാമുണ്ട്.

അൺഅക്കാഡമി വലിയൊരു സംവേദന പ്ലാറ്റ്ഫോമാണെന്നും പഠിതാക്കൾക്ക് എൽഡിസി, എൽപി/യുപി തുടങ്ങിയ മത്സര പരീക്ഷകൾ ജയിക്കാനുള്ള ബൃഹത്തായ മാർഗമാണെന്നും മികച്ച അദ്ധ്യാപകരെയും ഉള്ളടക്കങ്ങളെയുമാണ് പ്ലാറ്റ്ഫോമിൽ കൊണ്ടു വരുന്നതെന്നും വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് സൗകര്യം പോലെ ആർക്കും പഠിക്കാനും ലക്ഷ്യം നേടാനും അൺഅക്കാഡമി കൂടെയുണ്ടാകുമെന്നും അൺഅക്കാഡമി ബിസിനസ് വൈസ് പ്രസിഡന്റ് അങ്കിത ടാൺഠൻ പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ അൺഅക്കാഡമി വൻ വളർച്ചയാണ് കൈവരിച്ചത്. വിവിധ നഗരങ്ങളിലും മേഖലകളിലുമായി വരിക്കാരുടെ എണ്ണത്തിൽ 100 ശതമാനം വളർച്ചയാണ് ഉണ്ടായത്. 18,000 അദ്ധ്യാപകരുടെയും മൂന്നു കോടിയിലധികം പഠിതാക്കളുടെയും നെറ്റ്‌വർക്കുമായി അൺഅക്കാഡമി സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP