Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപ്പും മുളകിലെ പാറുക്കുട്ടി ആദ്യാക്ഷരം കുറിക്കുന്ന ചിത്രത്തിന് താഴെയും മോശം കമന്റുമായി ചിലർ; അച്ഛന്റെ കൈയിലെ രാഖിച്ചരട് കണ്ട് അസഭ്യം വിളി; കുഞ്ഞു താരത്തിന്റെ ആദ്യക്ഷരം കുറിച്ചതിലും സൈബർ ലോകത്ത് അസഭ്യംവർഷം; സൈബർ ലോകത്ത് അസഹിഷ്ണുത പെരുകുന്ന വിധം

ഉപ്പും മുളകിലെ പാറുക്കുട്ടി ആദ്യാക്ഷരം കുറിക്കുന്ന ചിത്രത്തിന് താഴെയും മോശം കമന്റുമായി ചിലർ; അച്ഛന്റെ കൈയിലെ രാഖിച്ചരട് കണ്ട് അസഭ്യം വിളി; കുഞ്ഞു താരത്തിന്റെ ആദ്യക്ഷരം കുറിച്ചതിലും സൈബർ ലോകത്ത് അസഭ്യംവർഷം; സൈബർ ലോകത്ത് അസഹിഷ്ണുത പെരുകുന്ന വിധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കുഞ്ഞു താരമാണ് പാറുക്കുട്ടി. പാറുക്കുട്ടിയെന്ന പേരിൽ അറിയപ്പെടുന്നത് ബേബി അമേയയാണ്. പാറുക്കുട്ടിയെന്ന വിധത്തിൽ എല്ലാവർക്കും പ്രിയങ്കരിയായി മാറിയ പാറുക്കുട്ടിയുടെ പേരിൽ സൈബർ ഗ്രൂപ്പുകളുടെ പേരിൽ നിരവധി ഫാൻസുകാരുണ്ട്. നിരവധി ഫാൻസു പേജുകളുമുണ്ട് താനും.

ഡയലോഗുകളൊന്നും ഇല്ലെങ്കിലും പ്രേക്ഷകരെ കൈയിലെടുത്തതാണ് പാറുക്കുട്ടി. പാറുക്കുട്ടിയുടെ ചിരിയും കുസൃതികളുമെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഈ പാറുക്കുട്ടി ഇക്കഴിഞ്ഞ വിജയ ദശമി ദിനത്തിലാണ് ആദ്യാക്ഷരം കുറിച്ചത്. ഈ ചിത്രങ്ങളും സൈബർ ലോകത്ത് വലിയ ആഘോഷമായിരുന്നു. എന്നാൽ, ഈ ചിത്രങ്ങൾ കണ്ട് ചിലർക്ക് അത് ഇഷ്ടമായില്ല.

പാറുക്കുട്ടിയുടെ അച്ഛൻ അനിൽ കുമാറിന്റെ മടിയിൽ ഇരുന്നാണ് കുട്ടി ആദ്യാക്ഷരങ്ങൾ കുറിച്ചത്. പിതാവിന്റ് കൈയിലെ രാഖി കണ്ട് ചിലർക്ക് ഇഷ്ടപ്പെട്ടില്ല മതവെറി പൂണ്ടി ചിലർ ഈ ചിത്രത്തിന് താഴെയും മോശം കമന്റുകളുമായി രംഗത്തെത്തി.

ചാണകമെന്ന് വരെ വിളിച്ചാണ് ചിലർ അധിക്ഷേപിച്ചത്. അസഹിഷ്ണുത നിറഞ്ഞ കമന്റുകളും പിന്നാലെ വന്നു. ഈതോടെ മറ്റൊരു വിഭാഗം പ്രതികരണവുമായും എത്തി. സൈബർ ലോകത്തെ താരമാണെങ്കിലും യാതൊരു കാരണവുമില്ലാതെ സൈബർ ഇടത്തിൽ പോരു മുറുകുകയാണ്. വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തിലേക്കാണ് ക്ാര്യങ്ങളെത്തിയത്.

ലോക്ഡൗൺ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് ഉപ്പും മുളകും അടുത്തിടെ സംപ്രേഷണം ആരംഭിച്ചത്. ആദ്യത്തെ കുറച്ച് എപ്പിസോഡുകളിൽ പാറുക്കുട്ടി ഉണ്ടായിരുന്നില്ല. പിന്നീടാണ് കുട്ടിത്താരം വീണ്ടും പരമ്പരയിലേക്ക് എത്തിയത്. പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡുകളിലെല്ലാം കുട്ടിതാരത്തെ തിരക്കി ആരാധകർ എത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP