Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുന്നോക്ക സംവരണത്തിൽ മുസ്ലിംലീഗിന് വർഗീയ നിലപാട്; ലീഗ്, ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താൽപര്യത്തിനും ഉപയോഗിക്കുന്നത് അപലപനീയം; സർക്കാറിനെ പ്രതിരോധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

മുന്നോക്ക സംവരണത്തിൽ മുസ്ലിംലീഗിന് വർഗീയ നിലപാട്; ലീഗ്, ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താൽപര്യത്തിനും ഉപയോഗിക്കുന്നത് അപലപനീയം; സർക്കാറിനെ പ്രതിരോധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ സംഭവത്തിൽ മുസ്ലിം സംഘടനകളും എസ്എൻഡിപിയും അടക്കം സർക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ്. ഈ വിഷയത്തിൽ സർക്കാറിനെ പിന്തുണച്ചും മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ടും സിപിഎം രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ലീഗിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫും 2011 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ കാര്യമാണ് മുന്നോക്ക സംവരണം എന്നത്. എന്നാൽ, ഇപ്പോൾ വർഗ്ഗീയ ധ്രുവീകരണത്തിനായി മുസ്ലിംലീഗ്, ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വർഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

നിലവിലുള്ള സംവരണാനുകൂല്യങ്ങളിൽ കുറവൊന്നും വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതിൽ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങൾക്കും പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങൾക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പിലാക്കുമ്പോൾ നിലവിലുള്ള സംവരണാനുകൂല്യത്തിൽ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തുകയും ചെയ്യും.

സംവരണ പ്രശ്നത്തിൽ സിപിഐ എമ്മിന് സുവിദിതമായ നിലപാടുണ്ട്. പിന്നോക്കക്കാരിലെ സംവരണത്തിന് സാമ്പത്തികമായി പുറകിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന നിലപാട് സിപിഐ എം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്തവർ ഇല്ലാതെ വന്നാൽ അതേ വിഭാഗത്തിൽപ്പെട്ട ക്രീമിലെയറുകാരേയും പരിഗണിക്കാൻ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തണം എന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് മുതലാളിത്ത നയം നടപ്പിലാക്കുന്നതിന്റെ കൂടി ഭാഗമായി മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് പത്തു ശതമാനം സംവരണം നൽകുന്നതിനായും ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയതെന്നും സിപിഎം വ്യക്തമാക്കി.

അതേസമയം മുന്നാക്ക സംവരണത്തിന് പിന്തുണയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സിപിഐ.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. സംവരണ വിഷയത്തിൽ ദേശീയ നിലപാടാണ് കേരളത്തിലെ കോൺഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.ഡി.എഫിൽ മുസ്ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്. ലീഗ് മുന്നാക്ക സംവരണ വിഷയത്തിൽ യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ബുധനാഴ്‌ച്ച പതിനൊന്ന് മണിക്ക് സംവരണ സമുദായങ്ങളുടെ യോഗമടക്കം ലീഗ് നേതൃത്വം വിളിച്ചു ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP