Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ഡിബേറ്റ് ഫോറം യു.എസ്.എ, അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ, ജനശബ്ദം - പ്രതിഫലനങ്ങൾ അഭിപ്രായങ്ങൾ വെർച്വൽ (സൂം) കോൺഫറൻസിലൂടെ ഒക്‌ടോബർ 31 നും നവംബർ 1 നും ഉച്ചക്കു 12 മുതൽ

കേരള ഡിബേറ്റ് ഫോറം യു.എസ്.എ, അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ, ജനശബ്ദം - പ്രതിഫലനങ്ങൾ അഭിപ്രായങ്ങൾ വെർച്വൽ (സൂം) കോൺഫറൻസിലൂടെ ഒക്‌ടോബർ 31 നും നവംബർ 1 നും ഉച്ചക്കു 12 മുതൽ

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: അമേരിക്കൻ ജനതയുടെ അവിഭാജ്യ ഘടകമായ രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ അത്യന്തം പ്രാധാന്യമുള്ളതും വിധി നിർണ്ണായകവുമാണ്. തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വളരെ വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ മിനി സംവാദങ്ങളും, ജനകീയ ശബ്ദവും പ്രതിഫലനങ്ങളും അഭിപ്രായങ്ങളും യു.എസിൽ അങ്ങോളമിങ്ങോളം മലയാളികൾക്ക് വെർച്ചുവൽ (സൂം) മീറ്റിംഗിലൂടെ തുറന്നു കൊടുക്കുകയാണ്. കേരള ഡിബേറ്റ് ഫോറം, യു.എസ്.എ. താൽപ്പര്യമുള്ള ചില ലോക്കൽ ഇലക്ഷൻ സ്ഥാനാർത്തികളും, വിഷയങ്ങളും കൂടി ചർച്ച ചെയ്യപ്പെടും.

റിപ്പബ്ലിക്കനെന്നോ, ഡെമോക്രാറ്റെന്നോ ഉള്ള കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലർത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ അഭിപ്രായ സംവാദ ഓപ്പൺ ഫോറത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. സംഘാടകരുടെ നിർദ്ദേശങ്ങളും, അഭ്യർത്ഥനകളും പാലിക്കണമെന്നു മാത്രം. സംഘാടകർ നിശ്ചയിച്ചിരിക്കുന്ന ഫോർമാറ്റിൽ മാത്രമായിരിക്കും കോൺഫറൻസും, സംവാദവും, സമയക്രമങ്ങളും. സാധിക്കുന്ന അത്ര ആളുകളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. അല്ലാതെ പ്രഗത്ഭരെന്നു പറയുന്ന മൂന്നോ നാലോ ആൾക്കാർക്കു മാത്രം അഭിപ്രായങ്ങൾ പറയാനും, സംവേദിക്കാനും മറ്റുള്ളവരെ വെറും നോക്കുകുത്തികളും ശ്രോതാക്കളും കാണികളുമാക്കുന്ന രീതിയിലുള്ള പതിവു പരിപാടിയാക്കാനല്ല ഡിബേറ്റ് ഫോറം ശ്രമിക്കുന്നത്. അങ്ങനെ എല്ലാവർക്കും തുല്യ സമയം തുല്യനീതി കൊടുക്കുന്നതുകൊണ്ടുള്ള ന്യൂനതകൾ പരമാവധി കുറയ്ക്കാനാണ് സംഘാടകരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നതും.

ജനാധിപത്യത്തിൽ പ്രഗത്ഭർക്കും സാധാരണക്കാർക്കും ഓരോ വോട്ടു വീതം മാത്രമാണല്ലോ. അതിനാൽ ഈ വെർച്ചുൽ കോൺഫറൻസിൽ വരുന്ന പൊതുജനങ്ങളുടെ അഭിപ്രായങ്ങളും, വാദമുഖങ്ങളും, പ്രതിഫലനങ്ങളും, ജനശബ്ദമായി അലയടിച്ച് അതിന്റെ പോസിറ്റീവ് ഫലം നമ്മുടെ എല്ലാം വോട്ടിംഗിൽ കൂടി കലാശിക്കട്ടെ എന്ന ആശംസയോടെയാണ് കേരള ഡിബേറ്റ് ഫോറം, യു.എസ്.എ. ഈ ബൃഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ പൊതു പരിപാടിയിൽൽ സംബന്ധിക്കുന്നവരുടെ വാക്കുകൾക്കൊ പെരുമാറ്റങ്ങൾക്കൊ സംഘാടകർ ഉത്തരവാദികളല്ലാ.

ഒക്‌ടോബർ 31 ശനി, നവംബർ 1 ഞായർ എന്നീ രണ്ടു തീയതികളിൽ ഉച്ചക്കു 12 മുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം, ന്യൂയോർക്ക് ടൈം) വെർച്ചുൽ കോൺഫറൻസ്, ന്യുസ് കവറേജ് ബ്രോഡ്കാസ്റ്റ്് ആരംഭിക്കുക. ഈ ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫേസ്‌ബുക്ക് - യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഈ പ്രോഗ്രാം ഭാഗികമായിട്ടോ മുഴുവനായിട്ടോ ബ്രോഡ്കാസ്റ്റ് ചെയ്യുവാനുമുള്ള അനുമതിയും അവകാശവുമുണ്ടായിരിക്കുന്നതാണ്. ഈ രണ്ടു ദിവസവും(സൂം) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സൂം) ആപ്പു തുറന്നു താഴെ കാണുന്ന ഐ.ഡി തുടർന്ന് പാസ്‌വേർഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഉച്ചക്കു 12 എന്ന ഈസ്റ്റേൺ സമയത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്ച്വൽ (സൂം) മീറ്റിംഗിൽ പ്രവേശിക്കുക. നവംബർ 1ന് ക്ലോക്ക് 1 മണിക്കൂർ പുറകോട്ടു തിരിക്കുന്ന കാര്യവും ഓർക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:-
എ.സി. ജോർജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598,
തോമസ് ഓലിയാൽകുന്നേൽ : 713-679-9950, സജി കരിമ്പന്നൂർ : 813-401-4178,
തോമസ് കൂവള്ളൂർ : 914-409-5772, ജോസഫ് പൊന്നോലി : 832-356-7142
സൂം. മീറ്റിങ്ങിൽ പ്രവേശിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കിൽ, സൂം ആപ്പു തുറന്നു എൈഡി, പാസ്‌വേഡ് കൊടുത്തു കയറുക.
Meeting ID: 223 474 0207
Passcode: justice

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP