Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം; വിചാരണാ കോടതി പക്ഷപാതപരമായി പെരുമാറുന്നു; ആവശ്യവുമായി ഇരയായ നടി ഹൈക്കോടതിയിൽ; നടി കോടതിയെ സമീപിച്ചത് ജഡ്ജിനെ മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിന് പിന്നാലെ; സിനിമാ രംഗത്തുള്ള സാക്ഷികൾ ഓരോരുത്തരായി മൊഴി മാറ്റിയ കേസിൽ നടന്നത് വൻ അട്ടിമറിയോ?

നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം; വിചാരണാ കോടതി പക്ഷപാതപരമായി പെരുമാറുന്നു; ആവശ്യവുമായി ഇരയായ നടി ഹൈക്കോടതിയിൽ; നടി കോടതിയെ സമീപിച്ചത് ജഡ്ജിനെ മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിന് പിന്നാലെ; സിനിമാ രംഗത്തുള്ള സാക്ഷികൾ ഓരോരുത്തരായി മൊഴി മാറ്റിയ കേസിൽ നടന്നത് വൻ അട്ടിമറിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വൻ അട്ടിമറിയെന്ന് സൂചനകൾ. കേസിൽ വിചാരണാ കോടതിക്കെതിരെ ആരോപണം ഉയർന്നതിന് പിന്നാലെ വിചാരണ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ വിചാരണാ കോടതിക്കെതിരെ കേസിൽ ഇരയായ നടിയും രംഗത്തെത്തി. കേസിൽ വിചാരണാ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും നീതി ലഭിക്കണമെങ്കിൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ ഹർജി നൽകി.

ഇപ്പോൾ വിചാരണ നടത്തുന്ന കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് നടി ഹൈക്കോടതിയൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഇതേവാദം പ്രോസിക്യൂഷനും ഉന്നയിക്കുകയുണ്ടായി. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. അതുകൊണ്ട് തന്നെ ഈ കേസ് ഇങ്ങനെ തുടരുന്നത് ശരിയല്ല. ആരാലും സ്വാധീനിക്കപ്പെടാത്ത ഒരു ന്യായാധിപന് മാത്രമേ നീതിപൂർവമായ വിചാരണ നടത്താൻ സാധിക്കുകയുള്ളൂവെന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നു എന്നാണ് നേരത്തെ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്.

ഈ കോടതി മുൻപാകെ കേസ് തുടർന്നാൽ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പെഷ്യൽ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശൻ അക്കമിട്ട് ഉന്നയിച്ചിരിക്കുന്നത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ അടിസ്ഥാന രഹിതമായ പരാമർശങ്ങളാണ് കോടതി നടത്തുന്നതെന്നും ഹർജിയിൽ പറയുന്നു.

കോടതിയിൽ മുഖ്യസാക്ഷികളുടെ വിചാരണയ്ക്ക് ശേഷം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതി വിട്ടപ്പോൾ തുറന്ന കോടതിയിൽ ഒരു ഊമക്കത്ത് വായിച്ചുവെന്നും അതിൽ കോടതി ചില പരാമർശങ്ങൾ നടത്തിയതിനാലാണ് ഈ പരാതി ഉന്നയിക്കുന്നതെന്നും ഹർജിയിൽ എം സുരേശൻ വ്യക്തമാക്കിയിരുന്നു. അതേസമയം ആ പരാമർശങ്ങൾ എന്താണെന്ന് ഹർജിയിൽ പറയുന്നില്ല. കേസിൽ ഇരയുടെ മൗലികമായ അവകാശങ്ങളുടെ സംരക്ഷണവും അതിൽ നീതിപൂർവമായ വിചാരണയും ഉറപ്പാക്കാനാണ് കോടതിയുടെ മുന്നിൽ പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിക്കുന്നത്. വിചാരണ കോടതിയിൽ നിന്ന് നീതിപരമായ വിചാരണയോ, നീതിയോ പ്രോസിക്യൂഷനും ഇരയ്ക്കും ലഭിക്കില്ലെന്ന് വിശ്വസിക്കുന്നു.

വളരെ അധികം സമ്മർദ്ദമുള്ള അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടതെന്നും കൂടാതെ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും സുരേശൻ നൽകിയ ഹർജിയിലുണ്ട്. കോടതി ഇരയായ പെൺകുട്ടിയെ ദിവസങ്ങളോളം പരിശോധിച്ചു, കൂടാതെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും അത് ആക്രമിക്കപ്പെട്ട പെൺകുട്ടി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ഇരയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രോസിക്യൂഷന് ഉത്തരവാദിത്വമുണ്ട്.

കൂടാതെ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. അതുകൊണ്ട് തന്നെ ഈ കേസ് ഇങ്ങനെ തുടരുന്നത് ശരിയല്ല. ആരാലും സ്വാധീനിക്കപ്പെടാത്ത ഒരു ന്യായാധിപന് മാത്രമേ നീതിപൂർവമായ വിചാരണ നടത്താൻ സാധിക്കുകയുള്ളൂവെന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നു. അതിനാൽ ഇപ്പോഴുള്ള വിചാരണ നിർത്തിവെച്ച് മറ്റ് ഏതെങ്കിലും കോടതിയിലേക്ക് ഈ കേസ് മാറ്റുന്നതിന് അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രോസിക്യൂഷന്റെ ആവശ്യം.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ ഹർജിക്ക് പിന്നാലെ കേസിലെ വിചാരണ നിർത്തിവെച്ചിരുന്നു. കേസിൽ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കർ, ഭാമ എന്നിവരും കേസിൽ കൂറുമാറിയിരുന്നു. കേസിൽ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കർ, ഭാമ എന്നിവരും കേസിൽ കൂറുമാറിയിരുന്നു.

അതേസമയം ഉന്നതർ ഉൾപ്പെടുന്ന ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കുന്ന നീക്കങ്ങൾക്കെതിരെ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. നടൻ ദിലീപ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തേജസ്വി സൂര്യ എന്നിവർ പ്രതികളായ കേസുകളിൽ മാധ്യമങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നാണ് നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP