Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വാമി കേശവാനന്ദ ഭാരതിയുടെ പിൻഗാമി സച്ചിദാനന്ദ ഭാരതിയുടെ പീഠാരോഹണം ഇന്ന്; ധാർമിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര മന്ത്രി വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: സ്വാമി കേശവാനന്ദ ഭാരതിയുടെ പിൻഗാമിയായി സ്വാമി സച്ചിദാനന്ദ ഭാരതിയുടെ പീഠാരോഹണത്തിന് ഇന്ന് എടനീർ മഠം സാക്ഷ്യം വഹിക്കും. രാവിലെ ഗണപതി ഹോമം, ചണ്ഡികായാഗം, 7നു ദേവന് അഭിഷേകം, പൂജ ചടങ്ങുകൾക്കു ശേഷം 10.30ന് എടനീർ മഠം സന്നിധിയിൽ ആണ് പീഠാരോഹണ ചടങ്ങ്. ഒരു മണിക്കൂർ നീളുന്ന ചടങ്ങിൽ വിവിധ മഠങ്ങളിലെ മഠാധിപതിമാരും രാഷ്ട്രീയസംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 നു നടക്കുന്ന ധാർമിക സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

കാഞ്ചി മഠത്തിൽ സന്യാസ ദീക്ഷ സ്വീകരിച്ച് ഇന്നലെ മടങ്ങിയെത്തിയ സ്വാമി സച്ചിദാനന്ദ ഭാരതി 14ാമതു മഠാധിപതിയാകുന്നതോടെ എടനീർ മഠത്തിന് പുതിയ ആധ്യാത്മിക നേതൃത്വമാവും. 1960 നവംബർ 14ന് 13 ാമത് മഠാധിപതിയായ സ്വാമി കേശവാനന്ദ ഭാരതിയുടെ വിയോഗം കഴിഞ്ഞ സെപ്റ്റംബർ 6നായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP