Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചിലർ പറയുന്നു ഇത് ഏതോ ഒരു അദ്ഭുതം വരുന്നതിന്റെ സൂചനയാണെന്ന്; ചിലർ പറയുന്നു ചെങ്കടൽ പിളർത്തിയ മോസസിന്റെ പേര് നൽകണമെന്ന്; മറ്റുചിലരെ ഓർമ്മിപ്പിക്കുന്നത് യേശുകൃസ്തുവിന്റെ അദ്ഭുത പ്രവർത്തികൾ; വെള്ളത്തിനു മുകളിലൂടെ, നദിക്ക് കുറുകേ ഓടിയ കടമാനിന്റെ വീഡിയോ തരംഗമാകുമ്പോൾ

ചിലർ പറയുന്നു ഇത് ഏതോ ഒരു അദ്ഭുതം വരുന്നതിന്റെ സൂചനയാണെന്ന്; ചിലർ പറയുന്നു ചെങ്കടൽ പിളർത്തിയ മോസസിന്റെ പേര് നൽകണമെന്ന്; മറ്റുചിലരെ ഓർമ്മിപ്പിക്കുന്നത് യേശുകൃസ്തുവിന്റെ അദ്ഭുത പ്രവർത്തികൾ; വെള്ളത്തിനു മുകളിലൂടെ, നദിക്ക് കുറുകേ ഓടിയ കടമാനിന്റെ വീഡിയോ തരംഗമാകുമ്പോൾ

സ്വന്തം ലേഖകൻ

ൾനാടൻ ജലഗതാഗതത്തിന് പേരുകേട്ട ഒരിടമാണ് അലാസ്‌ക. ഇവിടത്തെ കൊച്ച് അരുവികളും, കനാലുകളുമെല്ലാം നാട്ടുകാർ ഗതാഗതത്തിന് ഉപയോഗിക്കുന്നവയാണ്. അത്തരത്തിലൊരു ചെറിയ നദിക്ക് കുറുകെ ജലോപരിതലത്തിലൂടെ ഓടുന്ന ഒരു കടമാന്റെ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഏകദേശം 500 കിലോയോളം ഭാരം വരുന്ന കടമാനാ (മൂസ്) ണ് ജലോപരിതലത്തിലൂടെ അതിവേഗം പായുന്നത്.

തന്റെ സ്വന്തം ബോട്ടിൽ ഈ നദിയിലൂടെ യാത്രചെയ്യുകയായിരുന്ന ക്രിസ്റ്റി പാനിപ്ച്ചക്ക് എന്ന വനിതയാണ് ഈ രംഗം കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിന് വളരെ രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തി യോഗാഭ്യാസം പടിച്ച കടമാൻ എന്നായിരുന്നു ഒരാൾ എഴുതിയത്. മറ്റൊരാൾ പറയുന്നത് യേശുവിന്റെ അദ്ഭുത പ്രവർത്തികളെ ഓർമ്മിപ്പിക്കാൻ എത്തിയതാണ് ഈ അദ്ഭുതമാൻ എന്നാണ്.

ഇനിയുമുണ്ട് രസകരമായ ഏറെ കമന്റുകൾ. കടമാന്റെ ഇംഗ്ലീഷ പദമായ മൂസ് എന്നതിനെ പരിഷ്‌കരിച്ച് ഇതിനെ മൂസസ് എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചിരിക്കുന്നത്. ചെങ്കടൽ പകുത്ത മോസസിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ഈ പേരുമാറ്റം. ഏതോ അദ്ഭുതം സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായാണ് മറ്റു ചിലർ ഇതിനെ വിലയിരുത്തിയത്. അതേസമയം, ഇത് ഫേക്ക് വീഡിയോ ആണെന്നും ഗ്രാഫിക്സ് സങ്കേതങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

എല്ലാത്തിനും മറുപടിയായി അവസാനം പോസ്റ്റ്മുതലാളി ക്രിസ്റ്റീന തന്നെ എത്തി. അത് ഫേക്ക് വീഡിയോ അല്ലെന്നും. താൻ സഞ്ചരിച്ചിരുന്ന ആഴം കുറഞ്ഞ പുഴയിൽ അര അടിയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു എന്നുമാണ് ക്രിസ്റ്റീന വെളിപ്പെടുത്തിയത്. തന്റെ ജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം ഘടിപ്പിച്ച ബോട്ടിലായിരുന്നു താൻ യാത്ര ചെയ്തിരുന്നതെന്നും അവർ പറഞ്ഞു.

അലാസ്‌കയിലെ ഇത്തരത്തിലുള്ള ആഴം കുറഞ്ഞ നദികളിലും കനാലുകളിലും ഇത്തരത്തിലുള്ള ജെറ്റ് പ്രൊപ്പൽഷൻ ബോട്ടുകളാണ് സാധാരണയായി യാത്രയ്ക്ക് ഉപയോഗിക്കാറുള്ളത്. പരമ്പരാഗതപ്രൊപ്പല്ലറുകൾ ആഴം കുറഞ്ഞ നദിയുടെ അടിത്തട്ടിൽ മുട്ടി കേടുപാടുകൾ സംഭവിക്കും എന്നതിനാലാണ് ജെറ്റ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യയിൽ, ബോട്ടിനടിയിലുള്ള വെള്ളം വലിച്ചെടുത്ത് അതീവ ശക്തിയോടെ പുറത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇതിന്റെ ശക്തിയിൽ ബോട്ട് മുന്നോട്ട് കുതിക്കും.

ഇത്തരത്തിൽ അര അടിയോളം മാത്രം വെള്ളമുള്ളപ്പോഴാണ് അതിലൂടെ മാൻ നദി മറികടന്നത്. എന്നാൽ, ദൂരെ നിന്ന് എടുത്തതിനാലും, കാലുകൾക്കടിയിലെ വെള്ളംതെറിക്കുന്നതിനാലും അത് ജലനിരപ്പിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നു എന്നാണ് ക്രിസ്റ്റീന വിശദീകരിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP