Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ ഒരു ദിവസം മാത്രം യു കെയിൽ രേഖപ്പെടുത്തിയത് 367 മരണങ്ങൾ; കോവിഡിന്റെ തീവ്രകാലത്തെ ഓർമ്മിപ്പിക്കും വിധം രണ്ടാം വരവ്; രോഗവ്യാപനവും അതിശക്തമായി തുടരുന്നു; ബ്രിട്ടന്റെ കോവിഡ് മാപ്പിൽ എല്ലാം വ്യക്തം

ഇന്നലെ ഒരു ദിവസം മാത്രം യു കെയിൽ രേഖപ്പെടുത്തിയത് 367 മരണങ്ങൾ; കോവിഡിന്റെ തീവ്രകാലത്തെ ഓർമ്മിപ്പിക്കും വിധം രണ്ടാം വരവ്; രോഗവ്യാപനവും അതിശക്തമായി തുടരുന്നു; ബ്രിട്ടന്റെ കോവിഡ് മാപ്പിൽ എല്ലാം വ്യക്തം

സ്വന്തം ലേഖകൻ

കൊറോണയുടെ ആദ്യവരവിലെ മൂർദ്ധന്യഘട്ടത്തിലെ ഇരുണ്ടനാളുകളിലേക്ക് ബ്രിട്ടൻ തിരിച്ചു പോവുകയാണോ ? ആരോഗ്യവകുപ്പ് നൽകുന്ന പുതിയ വിവരങ്ങൾ ഈ സംശയത്തിന് അടിവരയിടുന്നവയാണ്. ഇന്നലെ 367 മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം ഇന്നലെ 22,885 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.സെപ്റ്റംബറിൽ രോഗവ്യാപനം ഓരോ ആഴ്‌ച്ചയിലും ഇരട്ടിക്കുകയായിരുന്നെങ്കിൽ, ആ വേഗതയ്ക്ക് ഒരു ശമനം വന്നിട്ടുണ്ട് എന്നതു മാത്രമാണ് ഒരു ആശ്വാസം.

മാർച്ച്- ഏപ്രിൽ മാസങ്ങളിലെ ദുരിതകാലങ്ങളോളം ഇല്ലെങ്കിലും രോഗവ്യാപനവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. രോഗവ്യാപനം വർദ്ധിച്ചതിനാൽ മരണ നിരക്ക് ഇനിയും വർദ്ധിച്ചേക്കാം എന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഡോ. യുവോൻ ഡോയൽ പറയുന്നത്. രോഗബാധയുണ്ടായാൽ, അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ദിവസങ്ങൾ കഴിയും, പിന്നെയും ദിവസങ്ങൾ കഴിഞ്ഞു മാത്രമേ മരണം അനിവാര്യമെന്ന രീതിയിലുള്ള ഗുരുതരാവസ്ഥയിൽ എത്തുകയുള്ളു. അതുകൊണ്ട് തന്നെ വരും ദിനങ്ങളിൽ കൂടുതൽ കോവിഡ് മരണങ്ങൾക്ക് ബ്രിട്ടൻ സാക്ഷ്യം വഹിക്കേണ്ടതായി വരും.

അതേസമയം, ബ്രിട്ടന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വൈറസ് ബാധയെത്തുന്നത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഹീറ്റ് മാപ്പുകളുടെ ഒരു ശ്രേണീ, എത്രവേഗത്തിലാണ് രോഗം പടരുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. ആഗസ്റ്റിൽ 1 ലക്ഷം പേരിൽ 10 രോഗികൾ എന്നതായിരുന്നു കണക്ക്. തുടർന്നുള്ള വെയിൽ കായൽ മഹോത്സവവും സൂപ്പർ സാറ്റർഡേയുമെല്ലാം കഴിഞ്ഞ് ഇപ്പോൾ, 1 ലക്ഷം പേരിൽ 200 രോഗികൾ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സാഹചര്യം. വടക്കൻ ഇംഗ്ലണ്ടിലാണ് വൈറസ് അതിവേഗം പരക്കുന്നത്.

രോഗവ്യാപനം ശക്തി കൂടിയതോടെ സെപ്റ്റംബർ 14 ന് റൂൾ ഓഫ് സിക്സും സെപ്റ്റംബർ 26 ന് 10 മണി കർഫ്യൂവും എല്ലാം പ്രാബല്യത്തിലക്കി. പിന്നീട് പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. സെപ്റ്റംബർ 30 ന് നാല് ലോക്കൽ അഥോററ്റികളിൽ മാത്രമായിരുന്നു 1 ലക്ഷം പേരിൽ 400 രോഗികൾ എന്ന അവസ്ഥയുണ്ടായിരുന്നതെങ്കിൽ, ഒക്ടോബർ 14 ന് 16 ലോക്കൽ അഥോറിറ്റികളിലാണ് ഈ ഗുരുതര സാഹചര്യം നിലനിൽക്കുന്നത്.

ഇതിനു ശേഷമാണ് വൈറസ് ലണ്ടൻ നഗരത്തേയും പിന്നീട് തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളേയും കാർന്നു തിന്നാൻ തുടങ്ങിയത്. ഇതിനെ തുടർന്നാണ്ഒക്ടോബർ 14 ന് 3 ടയർ ലോക്ക്ഡൗൺ ഇംഗ്ലണ്ടിലും 5 ടയർ ലോക്ക്ഡൗൺ സ്‌കോട്ട്ലാൻഡിലും പ്രഖ്യാപിച്ചത്. നേരത്തേ കടുത്ത രോഗവ്യാപനം ദൃശ്യമായ ന്യുകാസിൽ, നോട്ടിങ്ഹാം, ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ, രോഗവ്യാപനത്തിന്റെ ശക്തി കുറയുവാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, യു കെ മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ രോഗ വ്യാപനം വർദ്ധിക്കുക തന്നെയാണ്,.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP