Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചന്ദ്രോപരിതലത്തിൽ ജലമുണ്ടെന്ന് നാസയുടെ കണ്ടെത്തൽ; ജലസാന്നിധ്യം കണ്ടെത്തിയത് നാസയുടെ സോഫിയ ഒബ്‌സർവേറ്ററി

ചന്ദ്രോപരിതലത്തിൽ ജലമുണ്ടെന്ന് നാസയുടെ കണ്ടെത്തൽ; ജലസാന്നിധ്യം കണ്ടെത്തിയത് നാസയുടെ സോഫിയ ഒബ്‌സർവേറ്ററി

സ്വന്തം ലേഖകൻ

വാഷിങ്ടൻ: ചന്ദ്രോപരിതലത്തിൽ ജലമുണ്ടെന്ന കണ്ടെത്തലുമായി നാസ. നാസയുടെ സോഫിയ (സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്‌ട്രോണമി) ഒബ്‌സർവേറ്ററിയുടെ നിർണായക കണ്ടുപിടിത്തം. ഇതാദ്യമായാണ് സോഫിയ ചന്ദ്രനിൽ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ചന്ദ്രന്റെ പ്രകാശഭരിതമായ (സൺലിറ്റ്) പ്രതലത്തിലാണ് വെള്ളം കണ്ടെത്തിയത്.

ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശത്തെ ക്ലേവിയസ് ക്രേറ്റർ എന്ന വൻകുഴിയിലാണ് വെള്ളം കണ്ടെത്തിയത്. ഒരു ക്യുബിക് മീറ്റർ മണ്ണിൽ പരമാവധി 12 ഔൺസ് (354.8 മില്ലിലീറ്റർ) മാത്രമേയുള്ളൂ എന്നാണ് അനുമാനം. സഹാറ മരുഭൂമിയിൽ ഇതിന്റെ 100 മടങ്ങ് ജലസാന്നിധ്യമുണ്ട്. ചന്ദ്രന്റെ തെക്കൻ അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന, ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ ക്ലാവിയസിലാണ് ജല തന്മാത്രകളെ (H2O) സോഫിയ കണ്ടെത്തിയത്.

ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള നേരത്തെയുള്ള നിരീക്ഷണങ്ങളിൽ ഹൈഡ്രജൻ കണ്ടെത്തിയിരുന്നു. എന്നാൽ ജലവും അതിന്റെ അടുത്ത രാസ ആപേക്ഷികവുമായ ഹൈഡ്രോക്‌സൈൽ (OH) തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രനിൽ ജല സാന്നിധ്യം ഉണ്ടെന്നത് നിരവധി കണ്ടെത്തലുകൾക്ക് വഴിയൊരുക്കും.

ചന്ദ്രന്റെ ഒരു മുഖം മാത്രമാണു ഭൂമിക്കഭിമുഖം. കാണാൻ സാധിക്കാത്ത രണ്ടാം പ്രതലം വിദൂര ഭാഗം (ഫാർ സൈഡ്), ഇരുണ്ട ഭാഗം എന്നിങ്ങനെ അറിയപ്പെടുന്നു. ചന്ദ്രൻ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിന്റെയും ഭൂമിയെ ചുറ്റുന്നതിന്റെയും തോത് ഒന്നായതിനാലാണ് ഒരു പ്രതലം മാത്രം ഭൂമിക്ക് അഭിമുഖമാകുന്നത്. ഇരുണ്ട പ്രതലം എന്നു വിശേഷിപ്പിക്കുമെങ്കിലും ഈ ഭാഗത്തും സൂര്യപ്രകാശം എത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP