Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ പയ്യന്മാർ ഒരു ഫോട്ടോയെടുക്കാൻ കുരിശിന്റെ രൂപമുള്ള കോൺക്രീറ്റ് പോസ്റ്റ് കാലിൽ കേറിയപ്പോ കുരു പൊട്ടുന്ന കുഞ്ഞാടുകളേ..; ഈ ചർച്ച ഗൗരവത്തോടെ കണ്ട് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി; മതസൗഹാർദ്ദം തകർന്നെന്ന വാദം ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിന് വിനയായി; പൂട്ടുവീണെങ്കിലും പുനരവതരിക്കും; 'സ്വതന്ത്ര ചിന്തക' ഗ്രൂപ്പിന് സംഭവിച്ചത് എന്ത്?

ഈ പയ്യന്മാർ ഒരു ഫോട്ടോയെടുക്കാൻ കുരിശിന്റെ രൂപമുള്ള കോൺക്രീറ്റ് പോസ്റ്റ് കാലിൽ കേറിയപ്പോ കുരു പൊട്ടുന്ന കുഞ്ഞാടുകളേ..; ഈ ചർച്ച ഗൗരവത്തോടെ കണ്ട് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി; മതസൗഹാർദ്ദം തകർന്നെന്ന വാദം ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിന് വിനയായി; പൂട്ടുവീണെങ്കിലും പുനരവതരിക്കും; 'സ്വതന്ത്ര ചിന്തക' ഗ്രൂപ്പിന് സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സ്വതന്ത്ര ചിന്തകർ അല്ലെങ്കിൽ ഫ്രീ തിങ്കർ എന്ന പേരിൽ മൂന്നു ലക്ഷത്തോളം അംഗങ്ങളുമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയയിലെ വിവാദ ഗ്രൂപ്പ് പൂട്ടിച്ചത് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇടപെടൽ മൂലമെന്ന സൂചന. കുരിശിനെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ നടപടി പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവർത്തികൾ അപലപനീയമാണെന്ന് ഇടവക നിലപാട് എടുത്തിരുന്നു. പരാതിയും നൽകിയിരുന്നു. ഇതാണ് ഫ്രീതിങ്കർ ഗ്രൂപ്പിന് വിനായയത്.

ഗ്രൂപ്പ് പൂട്ടിയതിന് പിന്നിൽ കുരിശിന്റെ മുകളിൽ വിദ്യാർത്ഥികൾ കയറിയിരുന്നതിനെ ന്യായീകരിച്ചിട്ട പോസ്റ്റിന്റെ പേരിൽ ആണെന്നും അതെ സമയം നായ പ്രേമികൾ ആണെന്നും രണ്ടു വാദം ഉയർന്നിരുന്നു. എന്നാൽ വിനയായത് പള്ളിയുടെ നിലപാട് ആണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നായ പ്രേമികൾ ഇട്ട പോസ്റ്റ് വയലേഷൻ അല്ല എന്ന് ഗ്രൂപ്പ് മെംബേർസ് തന്നെ വിലയിരുത്തുന്നു. കുരിശിൽ വിദ്യാർത്ഥികൾ കയറിയിരുന്ന സംഭവം ക്രിസ്തീയ സഭകൾക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു. അതെ സമയം ഹൈന്ദവ ദൈവങ്ങളെയും ഇന്ത്യൻ ഗവണ്മെന്റിനെയും നിരന്തരം അവഹേളിച്ചു കൊണ്ടിരുന്ന ഗ്രൂപ്പ് ആയിരുന്നു ഫ്രീ തിങ്കേഴ്‌സ്. എന്നാൽ ഇതിനെതിരെ ഇതുവരെ നടപടി ഒന്നും എടുത്തിരുന്നില്ല. വിവാദമായ കിസ് ഓഫ് ലവ് / രെഹ്ന ഫാത്തിമയുടെ ശബരിമല കയറ്റം തുടങ്ങിയ വിവാദങ്ങളും ഈ ഗ്രൂപ്പിലെ ചർച്ചകളുടെ പ്രതിഫലനമായിരുന്നു. അങ്ങനെയുള്ള വിവാദ ഗ്രൂപ്പിനാണ് പൂട്ടു വീഴുന്നത്. ഈ പയ്യന്മാർ ഒരു ഫോട്ടോയെടുക്കാൻ കുരിശിന്റെ രൂപമുള്ള കോൺക്രീറ്റ് പോസ്റ്റ് കാലിൽ കേറിയപ്പോ കുരു പൊട്ടുന്ന കുഞ്ഞാടുകളേ.. എന്ന പോസ്റ്റും ചർച്ചയുമാണ് ഫ്രീ തിങ്കേഴ്‌സിന് വിനായായത്.

ഗ്രൂപ്പ് പൂട്ടിപ്പോവുക എന്നത് ഫ്രീ തിങ്കേഴ്സിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. അതുകൊണ്ട് തന്നെ പുതിയ ഗ്രൂപ്പ് അതേ പേരിൽ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇത്തവണയും അതുണ്ടാകും. ഓൺലൈൻ ലോകത്ത് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം യുക്തി ചിന്തക്ക് പ്രാധാന്യം നൽകുന്ന ഗ്രൂപ്പ് ആണ് ഫ്രീ തിങ്കേഴ്സ് എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏതുമില്ലാതിരുന്ന ഗ്രൂപ്പിനെതിരെ മതമൗലിക വാദികൾ രംഗത്തെത്തുന്നത് പതിവാണെന്നും ഇതാണ് ഇപ്പോഴത്തെ പൂട്ടലിന് കാരണമെന്നും അവർ പറയുന്നു. സ്വതന്ത്ര ചിന്ത എന്നത് മാത്രമാണ് ഫ്രീ തിങ്കേഴ്സ് പരിഗണിക്കുന്നത്. അവിടെ എല്ലാത്തരത്തിലും ഉള്ള ചിന്തകൾക്കും ചർച്ചകൾക്കും സാധ്യതയൊരുക്കുന്നുവെന്നും അവർ പറയുന്നു.

കമ്മ്യൂണിസ്റ്റ് സ്റ്റാൻഡേർഡിന് വിരുദ്ധമാണ് പോസ്റ്റുകൾ എന്ന് പറഞ്ഞാണ് ഗ്രൂപ്പ് പൂട്ടിയിരിക്കുന്നത്. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഒരു കുരിശടിയാണ് പുല്ലപ്പാറ (കുറ്റിലപ്പാറ /കുല്ലപ്പാറ ) കുരിശ്. പൂഞ്ഞാർ പള്ളിയുടെ ഉടമസ്ഥതയിലും കരം തീരുവയിലുമുള്ളതും പൂഞ്ഞാർ നടുഭാഗം വില്ലേജിൽ ബ്ലോക്ക് നമ്പർ 64 ൽ സർവ്വേ 114/2 ൽ പെട്ട 21.40 ആർ വസ്തു സ്ഥലത്താണ് ഈ കുരിശടി നിലനിൽക്കുന്നത്. ഈ ഇടവകയിലെയും സമീപ ഇടവകക്കളിലെയും കത്തോലിക്കാ വിശ്വാസികൾ ഈ മലമുകളിൽ തങ്ങളുടെ വിശ്വാസപ്രകാരം പ്രാർത്ഥന നടത്തിവരുന്നതും ഒറ്റയ്ക്കും കൂട്ടായും വിശ്വാസികൾ മലകയറി കുരിശിനെ വണങ്ങാറുള്ളതുമാണ്. ഇവിടത്തെ കുരിശിനെയാണ് അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് എത്തിയത്. ഇതിൽ ഇടവക അതിശക്തമായി പ്രതിഷേധിച്ചിരുന്നു.

വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച പൂഞ്ഞാർ ഇടവകയിൽ നിന്ന് പരിഹാര പ്രദിക്ഷിണം നടത്തുകയും ഔദ്യോഗിക പ്രാർത്ഥന ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തുവന്ന കുരിശായിരുന്നുു ഇത്. എല്ലാ മതവിശ്വാസികളും ഈ കുരിശടി പൂജ്യമായി കരുതുകയും ബഹുമാനിക്കുകയും ചെയ്തു വന്നിരുന്നു. പൂഞ്ഞാർ പള്ളിയുടെ ഈ വസ്തു അതിർത്തി തിരിച്ച് വേലികെട്ടി തിരിച്ചിട്ടുള്ളതാണ്. ഈ സ്ഥലത്ത് പുരാതന കാലത്ത് സ്ഥാപിച്ചത് ഒരു മരക്കുരിശ് ആയിരുന്നു ഈ മരക്കുരിശ് കാലാന്തരത്തിൽ നശിക്കുവാൻ തുടങ്ങിയപ്പോൾ പള്ളിയിൽനിന്നും ഒരു കോൺക്രീറ്റ് കുരിശ് പകരം സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 27 വർഷം മുമ്പ് സാമൂഹികവിരുദ്ധർ ഈ കുരിശു തകർക്കുകയും ആ കുരിശു തന്നെ വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തു.

ഈ സ്ഥലത്തേക്ക് പുതിയ റോഡ് നിർമ്മിച്ചതിനുശേഷം ധാരാളം വിശ്വാസികളും വിനോദസഞ്ചാരികളും എത്തിച്ചേർന്നിരുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസികളുടെ രക്ഷയുടെ പ്രതീകമായ കുരിശിനെ അവഹേളിക്കുന്ന തരത്തിലും പള്ളിയുടെ വസ്തുവകകൾക്ക് നാശം വരുത്തുന്ന രീതിയിലും ചില പ്രവർത്തനങ്ങൾ നടന്നിരുന്നു. വിനോദസഞ്ചാരത്തിന്റെ മറവിൽ കുരിശിൻചുവട്ടിൽ ഭക്ഷണം പാകം ചെയ്യുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുക, മദ്യകുപ്പികൾ വലിച്ചെറിയുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പലപ്പോഴും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സമീപനാളുകളിൽ കുരിശിൽ ചെരുപ്പുകൊണ്ട് ചവിട്ടുകയും കുരിശിൻന്റെ മുകളിലും കൈകളിലും കയറി ഇരിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഫ്രീതിങ്കേഴ്‌സിലൂടെയായിരുന്നു ഇതെന്നായിരുന്നു പള്ളിയുടെ വിലയിരുത്തൽ.

ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ വഴി കുരിശിനെ നിന്ദിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പള്ളിയുടെ പ്രതിനിധി യോഗം ചർച്ച ചെയ്തിരുന്നു. ഈ യോഗ തീരുമാനപ്രകാരം കുരിശിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി നൽകിയിരുന്നു. പിസി ജോർജ് എംഎൽഎ അടക്കമുള്ളവർ പള്ളിക്ക് പിന്തുണയുമായി എത്തി. പള്ളിയുടെ ആരാധനാ കാര്യങ്ങളിലും വസ്തുവകകളുടെ സംരക്ഷണത്തിനും ചുമതലപ്പെട്ട വികാരിയച്ചൻ അസി. വികാർ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ എന്നിവർ ഈ വിഷയത്തിൽ പള്ളി യോഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് നിയമപരവും സാമൂഹികവുമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഗ്രൂപ്പ് പൂട്ടിക്കലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP