Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത മാർത്തോമ്മാ സഭ അധ്യക്ഷനാകും; നവംബർ 14ന് നടക്കുന്ന സ്ഥാനാഭിഷേക ശുശ്രൂഷകൾക്ക് സഭയിലെ ബിഷപ്പുമാർ കാർമികരാകും: മാർ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് പകരക്കാരനായി

ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത മാർത്തോമ്മാ സഭ അധ്യക്ഷനാകും; നവംബർ 14ന് നടക്കുന്ന സ്ഥാനാഭിഷേക ശുശ്രൂഷകൾക്ക് സഭയിലെ ബിഷപ്പുമാർ കാർമികരാകും: മാർ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് പകരക്കാരനായി

സ്വന്തം ലേഖകൻ

തിരുവല്ല: മലങ്കര മാർത്തോമ്മാ സഭയുടെ 22-ാമത് പരമാധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത സ്ഥാനമേൽക്കും. സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മായുടെ വിയോഗത്തെ തുടർന്നാണ് മാർ തിയഡോഷ്യസ് ഉയർത്തപ്പെടുക. ചൊവ്വാഴ്ച നടന്ന എപ്പിസ്‌കോപ്പിക്കൽ സിനഡിന്റെതാണ് തീരുമാനം. നവംബർ 14-ന് രാവിലെ എട്ടിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സ്ഥാനാരോഹണവും തുടർന്ന് അനുമോദന സമ്മേളനവും നടക്കും.

ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലാണ് സ്ഥാനാഭിഷേക ശുശ്രൂഷകൾ. സഭയിലെ ബിഷപ്പുമാർ കാർമികരാകും. സുന്നഹദോസിന്റേതാണ് തീരുമാനം. നവംബർ 6ന് ചേരുന്ന സഭാ കൗൺസിൽ യോഗം ക്രമീകരണങ്ങൾ തീരുമാനിക്കുമെന്ന് സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് അറിയിച്ചു. സ്ഥാനാരോഹണച്ചടങ്ങുകൾ കോവിഡ്19 ചട്ട പ്രകാരമായിരിക്കും.

ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മരണശേഷം തിയഡോഷ്യസിനായിരുന്നു സഭാധ്യക്ഷന്റെ ചുമതല. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. ജൂലൈ 12ന് ഗീവർഗീസ് മാർ തിയഡോഷ്യസിനെ സഫ്രഗൻ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തിരുന്നു. ഒക്ടോബർ 2 മുതൽ സഭയുടെ ഭരണച്ചുമതലകൾ നിർവഹിച്ചു വരികയാണ്. നിലവിൽ റാന്നി നിലയ്ക്കൽ, മുംബൈ ഭദ്രാസനങ്ങളുടെ ചുമതല മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയ്ക്കാണ്.

സഭയുടെ പാരമ്പര്യമനുസരിച്ച് സഫ്രഗൻ മെത്രാപ്പൊലീത്തയാണ് മെത്രാപ്പൊലീത്ത ആകുക. കഴിഞ്ഞ ജൂലായിലാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി മാർ തിയഡോഷ്യസ് ചുമതലയേറ്റത്. സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം ഭഎന്ന വിഷയത്തിൽ കാനഡയിലെ മെക് - മാസ്റ്റർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തെക്കൻ തിരുവിതാംകൂറിലെ ഈഴവരുടെ മതപരമായ ജീവിതത്തിലുണ്ടായ മാറ്റവും അവസ്ഥയും എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കിയ മാർ തിയഡോഷ്യസ്, ശ്രീനാരായണഗുരു - പ്രവാചക സങ്കല്പത്തിന്റെ കേരളീയ ആവിഷ്‌കാരം എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP