Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിസ്ബുൾ തലവൻ സയ്യിദ് സല്ലാഹുദ്ദീനും ഭട്കൽ സഹോദരങ്ങളും അടക്കം 18 പേരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ; പട്ടികയിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഉൾപ്പെട്ടവരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിസ്ബുൾ തലവൻ സയ്യിദ് സല്ലാഹുദ്ദീനും ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകരായ റിയാസ് ഭട്കൽ, ഇക്‌ബാൽ ഭട്കൽ എന്നിവർ അടക്കം 18 പേരെ കേന്ദ്ര സർക്കാർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. യുഎപിഎ നിയമപ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കപ്പെട്ട 18 പേരുടെ പട്ടികയാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. ലഷ്‌കർ -ഇ- തോയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ- ഇ- മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ തീവ്രവാദ സംഘടകളുടെ നേതാക്കളേയും ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരേയുമാണ് ഭീകരരായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സാജിദ് മിർ, യൂസഫ് മുസമ്മിൽ, ജെയ്ഷെ നേതാവ് ഇബ്രാഹിം അത്തർ, യൂസഫ് അസ്ഹർ, ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ റൗഫ് അസ്ഖർ ,ദാവൂദിന്റെ പ്രധാന സഹായികളായ ഛോട്ടാ ഷക്കീൽ, അനീസ് ഷെയ്ഖ്, 1993ലെ മുംബൈ സ്ഫോടന കേസ് പ്രതി ടൈഗർ മേമൻ എന്നിവരും ഭീകരരുടെ പട്ടികയിലുണ്ട്.

വിദേശകാര്യമന്ത്രാലയമാണ് കൂടുതൽ പേരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. 18 തീവ്രവാദികളും അതിർത്തിക്കപ്പുറത്ത് നിന്ന് നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളിൽ അവർ നിരന്തരം പങ്കാളികളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP