Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്മാവത് സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ; ഭോപ്പാലിൽ റാണി പത്മാവതിയുടെ സ്മാരകം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പത്മാവത് സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ റാണി പത്മാവതിയുടെ സ്മാരകം നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപിക പദുകോൺ നായികയായ പത്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളിൽ അക്രമാസക്തമായി മാറിയിരുന്നു. രജപുത്ര റാണി പത്മാവതിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രമാണ് ഇതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ചിത്രം ചരിത്രത്തെ വളച്ചൊടിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് നിരവധി മാറ്റങ്ങൾ വരുത്തിയശേഷമാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചത്. പത്മാവതി എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് പത്മാവത് എന്ന് പേരുമാറ്റി. എന്നിട്ടും സിനിമ റിലീസ് ചെയ്ത 2008 ജനുവരിയിൽ ആറ് സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ ആവർത്തിച്ചിരുന്നു.

സിനിമ തീയേറ്ററുകളും മാളുകളും ചന്തകളുംവരെ അക്രമ സംഭവങ്ങൾക്ക് വേദിയായി. തീവണ്ടികൾ തടഞ്ഞു. പലസ്ഥലത്തും തീവെപ്പുമുണ്ടായി. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത അടക്കമുള്ള റോഡുകൾ ഉപരോധിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP