Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പയസ് ടെൻത് കോൺവന്റ് ടെറസിൽ വച്ച് രണ്ടുവൈദികരെ കണ്ടിരുന്നു എന്ന് ഏകദൃക്‌സാക്ഷി അടയ്ക്ക രാജു തനിക്ക് മൊഴി നൽകി; പ്രതികളിലേക്ക് എത്തുവാൻ സഹായിച്ചത് നാർകോ ടെസ്റ്റ്; സിബിഐ ഡിവൈഎസ്‌പി അഗർവാളിന്റെ മൊഴി

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പയസ് ടെൻത് കോൺവന്റ് ടെറസിൽ വച്ച് രണ്ടുവൈദികരെ കണ്ടിരുന്നു എന്ന് ഏകദൃക്‌സാക്ഷി അടയ്ക്ക രാജു തനിക്ക് മൊഴി നൽകി; പ്രതികളിലേക്ക് എത്തുവാൻ സഹായിച്ചത് നാർകോ ടെസ്റ്റ്; സിബിഐ ഡിവൈഎസ്‌പി അഗർവാളിന്റെ മൊഴി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളിലേയ്ക്ക് സിബിഐക്ക് എത്തിച്ചേരുവാൻ കഴിഞ്ഞത് നാർകോ അനാലിസിസ് ടെസ്റ്റ്, പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് ഫിംഗർ പ്രിന്റ്‌സ് തുടങ്ങിയ ശാസ്ത്രീയ പരീക്ഷണങ്ങൾ പ്രതികളുടെ സമ്മതത്തോടെ നടത്തുവാൻ ഇടയായതാണെന്ന് സിബിഐ ഡിവൈഎസ്‌പി ആർ.കെ.അഗർവാൾ സാക്ഷിമൊഴി നൽകി. തിരുവനന്തപുരം സിബിഐ കോടതയിൽ സാക്ഷി മൊഴി നൽകവേയാണ് അഗർവാൾ സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രതികളുടെ രേഖാമൂലമുള്ള സമ്മതപത്രത്തോടു കൂടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി ഉത്തരവ് പ്രകാരമാണ് ശാസ്ത്രീയ പരിശോധനകൾ നടത്തിയതെയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗം നാൽപത്തിയൊന്നാം സാക്ഷിയായാണ് ആർ. കെ. അഗർവാൾ സി .ബി .ഐ കോടതിയിൽ മൊഴി നൽകിയത്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, രണ്ടാം പ്രതി സിസ്റ്റർ. സ്റ്റെഫി എന്നിവർ പരിശോധനക്ക് സമ്മതമാണെന്ന് സി ബി ഐ ക്ക് മുൻകൂറായി സ്വമേധയാ ഒപ്പിട്ട് നൽകിയ സമ്മതപത്രങ്ങൾ , അതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതി പുറപ്പെടുവിച്ച ശാസ്ത്രീയ പരിശോധന ഉത്തരവ് എന്നിവ പ്രോസിക്യൂഷൻ ഭാഗം രേഖകളായി അക്കമിട്ട് സിബിഐ കോടതി തെളിവിൽ സ്വീകരിച്ചു.

പ്രോസിക്യൂഷൻ ഭാഗം ഏക ദൃക്സാക്ഷിയായായ മൂന്നാം സാക്ഷി അടയ്ക്ക രാജു അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പയസ് ടെന്റ് കോൺവെന്റിലെ ടെറസിൽ വച്ച് രണ്ടു വൈദികരെ കണ്ടിരുന്നു എന്ന് അടയ്ക്ക രാജു തനിക്ക് മൊഴി നൽകിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആയ ആർ .കെ അഗർവാൾ മൊഴി നൽകി.

2007 ജൂൺ മുതൽ 2008 നവംബർ ഒന്ന് വരെയാണ് സിബിഐ ഡി.വൈ.എസ്‌പി അഗർവാൾ അഭയ കേസിന്റെ അന്വേഷണം നടത്തിയെന്നും കോടതിയിൽ മൊഴി നൽകി. കേസിൽ സി ബി ഐ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന എസ്‌പി.കെഎം വർക്കിയെയും സിബിഐ കോടതിയിൽ വിസ്തരിച്ചു

1992 മാർച്ച് 27 നാണ് അഭയ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ. പ്രതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കോംപ്രമൈസിങ് പൊസിഷനിൽ കിടക്കുന്നത്, വെളുപ്പിന് പരീക്ഷക്ക് പഠിക്കാനായി സെല്ലാർ അടുക്കളയിലെ ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാൻ വന്ന, അഭയ കാണാനിയായതായും സംഭവം പുറം ലോകമറിയുമെന്ന് ഭയന്ന് കൈക്കോടാലി കൊണ്ട് പുറം തലയിലടിക്കുകയും ബോധരഹിതയായി വീണ അഭയയെ പ്രതികൾ കൊലക്കുറ്റത്തിൽ നിന്ന് ഉണ്ടാകാനിടയുള്ള ശിക്ഷയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ വലിച്ചിഴച്ച് കൊണ്ടു പോയി കോംപൗണ്ടിലെ കിണറ്റിൽ എറിഞ്ഞ് ആത്മഹത്യയാക്കി മാറ്റി തെളിവ് നശിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. കേസ് വിചാരണ ബുധനാഴ്ചയും തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP