Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ നീക്കങ്ങൾ കണ്ട് നെഞ്ചിടിപ്പോടെ ഇമ്രാൻ ഖാൻ; പാക്കിസ്ഥാനെതിരെ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാക് പ്രധാനമന്ത്രി; അഫ്ഗാനിസ്ഥാന്റെ വികസനത്തിലും മുന്നേറ്റത്തിലും ഇന്ത്യക്കുള്ള പങ്കു വർദ്ധിക്കണമെന്ന അമേരിക്കൻ നിർദേശത്തിൽ ആശങ്കപ്പെട്ട് പാക്കിസ്ഥാൻ

ഇന്ത്യൻ നീക്കങ്ങൾ കണ്ട് നെഞ്ചിടിപ്പോടെ ഇമ്രാൻ ഖാൻ; പാക്കിസ്ഥാനെതിരെ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാക് പ്രധാനമന്ത്രി; അഫ്ഗാനിസ്ഥാന്റെ വികസനത്തിലും മുന്നേറ്റത്തിലും ഇന്ത്യക്കുള്ള പങ്കു വർദ്ധിക്കണമെന്ന അമേരിക്കൻ നിർദേശത്തിൽ ആശങ്കപ്പെട്ട് പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: അമേരിക്കയുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതും അഫ്ഗാനിസ്ഥാനിൽ കൂടുതൽ ഇടപെടലിന് സ്വാതന്ത്ര്യം നൽകിയതും ആശങ്കയോടെ നോക്കിക്കണ്ട് പാക്കിസ്ഥാൻ. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താൻ അഫ്ഗാൻ മണ്ണ് ഇന്ത്യ ഉപയോഗപ്പെടുത്തുമോ എന്ന കാര്യത്തിലാണ് ഇമ്രാൻഖാന് ആശങ്ക ഉണ്ടായിരിക്കുന്നത്. ഇക്കാര്യം ഇമ്രാൻ തുറന്നു പറഞ്ഞു.

പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രണ്ടു ദിവസം നീളുന്ന പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി സർക്കാരിനെതിരെയും അദ്ദേഹം വിമർശമുന്നയിച്ചു.

ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പ്രത്യയശാസ്ത്രപരമായി ഇന്ത്യയ്ക്ക് പാക്കിസ്ഥാനോട് ശത്രുതയാണെന്ന് ഇപ്പോൾ മനസിലാക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അഫ്ഗാനിസ്ഥാന്റെ വികസനത്തിലും മുന്നേറ്റത്തിലും ഇന്ത്യയ്ക്കുള്ള പങ്ക് വർധിക്കണമെന്ന് അമേരിക്ക അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള നീക്കങ്ങളെ പാക്കിസ്ഥാൻ ആശങ്കയോടെയാണ് കാണുന്നത്.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധത്തെയും അതിർത്തിയിലെ സുരക്ഷയേയും ഇന്ത്യയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കുമെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ശക്തികളെ ഉപയോഗിച്ച് ഇന്ത്യ ഇസ്ലാമാബാദിനെതിരായ നീക്കം നടത്തുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണവും പാക്കിസ്ഥാൻ അടുത്തിടെ ഉന്നയിച്ചിരുന്നു. എന്നാൽ ന്യൂഡൽഹി അത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്.

അതിനിടെ ചൈനയിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യക്കും യുഎസിനും സഹകരിച്ചുപ്രവർത്തിക്കാമെന്ന് അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേത് മാത്രമല്ല, എല്ലാതരത്തിലുമുള്ള ഭീഷണികൾ നേരിടാൻ സഹകരണം ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മൈക്ക് പോംപിയോ അഭിപ്രായപ്പെടുകയുണ്ടായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ എന്നിവരും മൈക്ക് പോംപെയോയും മാർക് എസ്പെറും തമ്മിലാണ് ചർച്ചകൾ നടന്നത്.

ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയെ കുറിച്ച് എസ്പറും സംസാരിച്ചു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന തത്വത്തിൽ ഉറച്ചുനിന്നുകൊണ്ടുവേണം മുന്നോട്ട് പോകാനെന്നും എസ്പർ പറഞ്ഞു.ഈവർഷം ജൂണിലാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ 20 ഇന്ത്യൻ സൈനികർ പിഎൽഎയുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചത്. ഇതോടെ, ചൈനയോടുള്ള നിലപാട് ഇന്ത്യ കടുപ്പിക്കുകയും യുഎസുമായി കൂടുതൽ സൈനിക സഹകരണത്തിലേക്ക് നീങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP