Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടീശ്വരൻ പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക എന്ത് ചെയ്യുമെന്ന് മത്സരാർത്ഥിയോട് ബച്ചന്റെ ചോദ്യം; ഭാര്യയുടെ മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്യുമെന്ന് മറുപടിയും; പരിപാടിയിൽ ബച്ചൻ കൊടുത്ത മറുപടി വൈറൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോൻ ബനേഗാ ക്രോർപതി പരിപാടിയിൽ ഭാര്യയെ ബോഡി ഷെയിമിങ് നടത്തിയ മത്സരാർത്ഥിയെ തിരുത്തി അമിതാഭ് ബച്ചൻ. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു സംഭവം.

മധ്യപ്രദേശിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി കോശ്ലേന്ദ്ര സിങ് തോമറായിരുന്നു മത്സരാർത്ഥി. മത്സരം പുരോഗമിക്കുന്നതിനിടെ താങ്കൾ വിജയിക്കുകയാണെങ്കിൽ സമ്മാനത്തുക ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി ചിലവഴിക്കുമോ എന്ന് അമിതാഭ് ബച്ചൻ ചോദിച്ചു.

എന്നാൽ സമ്മാനത്തുക കൊണ്ട് താൻ ഭാര്യയുടെ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുമെന്നായിരുന്നു കോശ്ലേന്ദ്ര പറഞ്ഞത്. മറുപടി കേട്ട് അമ്പരന്ന അമിതാഭ് എന്തിനാണ് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതെന്ന് തിരിച്ചുചോദിച്ചു.

15 വർഷമായിഈ മുഖം (ഭാര്യയുടെ മുഖം) കണ്ട് താൻ ബോറടിച്ചെന്നായിരുന്നു കോശ്ലേന്ദ്രയുടെ മറുപടി. ഇതുകേട്ട് ചിരിച്ച് ബിഗ് ബി ഭാര്യയോട് ഇദ്ദേഹം പറയുന്നത് കേൾക്കരുതെന്ന് പറഞ്ഞു.അതേസമയം താൻ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അപ്പോൾ കോശ്ലേന്ദ്ര വിശദീകരിച്ചത്.

എന്നാൽ ഇത്തരം കാര്യങ്ങൾ തമാശയായി പറയരുതെന്ന് അമിതാഭ് പറഞ്ഞു. നിരവധി പേർ പ്ലാസ്റ്റിക് സർജറി തെരഞ്ഞെടുക്കുന്നുണ്ടെന്നും എന്നാൽ മൂന്ന് വർഷത്തിനപ്പുറം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരത്തിൽ 40000 രൂപയാണ് കോശ്ലേന്ദ്രയ്ക്ക് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP