Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; ചെറുത്തപ്പോൾ നാട്ടുകാർ നോക്കിനിൽക്കേ 21കാരിയെ വെടിവെച്ചു കൊന്നു

പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; ചെറുത്തപ്പോൾ നാട്ടുകാർ നോക്കിനിൽക്കേ 21കാരിയെ വെടിവെച്ചു കൊന്നു

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: ഹരിയാനയിൽ യുവതെ പട്ടപ്പാകൽ വെടിവെച്ചു കൊലപ്പെടുത്തി. നാട്ടുകാർ നോക്കിനിൽക്കേ കാറിൽ എത്തിയ സംഘമാണ് യുവതിക്ക് നേരെ നിറയൊഴിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പരീക്ഷ എഴുതിയശേഷം കോളജിൽ നിന്ന് പുറത്തിറങ്ങിയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. വാഹനത്തിൽ പുറത്തിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇത് യുവതി ചെറുത്തു. തുടർന്ന് 21കാരിക്ക് നേരെ നിറയൊഴിച്ച് സംഘം കാറിൽ കടന്നുകളയുകയായിരുന്നു. റോഡിൽ ആളുകൾ നോക്കിനിൽക്കേയാണ് സംഭവം. ഒരു സ്ത്രീ എത്തി യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വിഫലമായി. യുവതിക്ക് നേരെ നിറയൊഴിച്ച ശേഷം സംഘം കാറിൽ കയറി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികളിൽ ഒരാളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാളെ യുവതിക്ക് പരിചയമുള്ളതായി പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP