Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡും റേഷൻ വിഹിതവും അനുവദിക്കുന്നതിന് നടപടികൾ ആരംഭിച്ചു: മാണി സി.കാപ്പൻ

സംസ്ഥാനത്ത് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡും റേഷൻ വിഹിതവും അനുവദിക്കുന്നതിന് നടപടികൾ ആരംഭിച്ചു: മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡും റേഷൻ വിഹിതവും അനുവദിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി പാല എംഎൽഎ മാണി സി.കാപ്പൻ. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമന് ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നുവെന്നും അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കാപ്പൻ അറിയിച്ചു.

റേഷൻ വിഹിതം അനുവദിക്കുന്നതിനായി ട്രെഡ് ഓവർ വിഹിതം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട് അനുമതി ലഭിച്ചാൽ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകൾക്കും ഉടൻ തന്നെ റേഷൻ കാർഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും മാണി സി.കാപ്പൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ കന്യാസ്ത്രീകൾക്ക് റേഷൻ കാർഡും റേഷനും ലഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഈ വിഷയം സംബന്ധിച്ച് ബഹു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നേരത്തെ നിവേദനം നൽകിയിരുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ട്രെഡ് ഓവർ വിഹിതം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട് അനുമതി ലഭിച്ചാൽ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബഹുമാനപെട്ട മന്ത്രി ഉറപ്പ് നൽകിയിടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകൾക്കും ഉടൻ തന്നെ റേഷൻ കാർഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP