Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തിരക്കില്ലാത്ത ചെറിയ റോഡാണെങ്കിലും കരുതൽ ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും; ബ്രിട്ടണിലെ ബേൺലിയിലെ മാഞ്ചസ്റ്റർ റോഡിൽ നടന്ന അപകടത്തിന്റെ വീഡിയോ എല്ലാവരും കാണുക

തിരക്കില്ലാത്ത ചെറിയ റോഡാണെങ്കിലും കരുതൽ ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും; ബ്രിട്ടണിലെ ബേൺലിയിലെ മാഞ്ചസ്റ്റർ റോഡിൽ നടന്ന അപകടത്തിന്റെ വീഡിയോ എല്ലാവരും കാണുക

സ്വന്തം ലേഖകൻ

വാഹനമോടിക്കുക എന്നത് അതീവ ശ്രദ്ധ ആവശ്യമായ ഒരു ജോലിയാണ്. ഇടയ്ക്കൊന്ന് തെറ്റിയാൽ എന്താണ് കാത്തിരിക്കുന്നത് എന്ന് അറിയുവാൻ കഴിയില്ല. വാഹങ്ങൾ അതിവേഗം പായുന്ന ഹൈവേകളിലും, തിരക്കുപിടിച്ച നഗരവീഥികളിലും മാത്രമല്ല, താരതമ്യേന വിജനമായ നാട്ടുവഴികളിൽ വരെ അപകടം പതിയിരിക്കുന്നുണ്ടാകും. ബേൺലിയിൽ സംഭവിച്ച ഈ അപകടത്തിന്റെ വീഡിയോ നമ്മളെ ഓർമ്മിപ്പിക്കുന്നത് അതാണ്.

വാഹനങ്ങൾ അധികമില്ലാത്ത ഒരു നിരത്തിലേക്ക്, വശത്തെ റോഡിൽ നിന്നും പാഞ്ഞുകയറിയ ഒരു നീല റേഞ്ച് റോവർ കാറാണ് പ്രധാന നിരത്തിലൂടെ അതിവേഗം വന്നെത്തിയ ഡബിൾ ഡെക്കർ ബസ്സുമായി കൂട്ടിയിടിച്ചത്. കാറിന്റെ, യാത്രക്കാർ ഇരിക്കുന്ന ഭാഗമാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ്സ്, റോഡിന്റെ തെറ്റായ ഭാഗത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. എതിരെ വന്ന കാറിൽ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഈ കാറിലെ കാമറയിൽ നിന്നുള്ളതാണ് വീഡിയോ ദൃശ്യം.

നിയന്ത്രണം വിട്ട ബസ്സ് തങ്ങളുടെ പൂന്തോട്ടത്തിൽ ഇടിച്ചു കയറി എന്നും മൂന്ന് വൃക്ഷങ്ങളും ഒരു കൽമതിലും തകർത്തു എന്നു തദ്ദേശവാസിയായ ഒരാൾ ഫേസ്‌ബുക്കിൽ കുറിച്ചു. ഇടിയുട ആഘാതത്തിൽ എസ് യു വി ശരിക്കും വട്ടം കറങ്ങുന്നത് ദൃശ്യത്തിൽ കാണാവുന്നതാണ്. ഇരു വാഹനങ്ങളിലേയും ഗ്ലാസ്സും, ബോഡിയുടെ മറ്റവശിഷ്ടങ്ങളുമെല്ലാം റോഡിൽ ചിതറി തെറിക്കുന്നതും കാണാം. ഇത് പകർത്തിയ കാമറക്ക് പുറകിലിരുന്ന യാത്രക്കാരൻ ഭയന്ന് നിലവിളിക്കുന്നത് കേൾക്കാം. പിന്നീട് പൊലീസിനെ അറിയിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതും കേൾക്കാം.

ബസ്സ് ഡ്രൈവറുടെ നില ഗുരുതരമായിരുന്നെങ്കിലും ഇപ്പോൾ സുഖപ്പെട്ടു വരുന്നു എന്ന് അയാളുടെ ഭാര്യ ഫേസ്‌ബുക്കിൽ കുറിച്ചു. വിവരം അറിഞ്ഞയുടെനെ രണ്ട് എയർ ആംബുലൻസുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതിനാൽ ആർക്കും ജീവാപായം ഉണ്ടായില്ല. അതിൽ ഒരു സ്ത്രീയുടെ നില മാത്രമാണ് ഇപ്പോഴും ഗുരുതരമായി തുടരുന്നത്. അപകടസ്ഥലത്തെത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP