Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേരിൽ ഡയറ്റ് എന്നുണ്ടെങ്കിലും ഡയറ്റ് കോക്ക് കുടിക്കുന്നത് അപകടകരം; ഹൃദ്രോഗത്തിനുള്ള സാധ്യത 20% വർദ്ധിപ്പിക്കും; കൃത്രിമ മധുരം ചേർത്ത ഏതൊരു പാനീയവും അപകടം ക്ഷണിച്ചു വരുത്തും; സോഫ്റ്റ് ഡ്രിങ്കുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഫ്രഞ്ച് ഗവേഷകർ പുറത്തു കൊണ്ടു വരുമ്പോൾ

പേരിൽ ഡയറ്റ് എന്നുണ്ടെങ്കിലും ഡയറ്റ് കോക്ക് കുടിക്കുന്നത് അപകടകരം; ഹൃദ്രോഗത്തിനുള്ള സാധ്യത 20% വർദ്ധിപ്പിക്കും; കൃത്രിമ മധുരം ചേർത്ത ഏതൊരു പാനീയവും അപകടം ക്ഷണിച്ചു വരുത്തും; സോഫ്റ്റ് ഡ്രിങ്കുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഫ്രഞ്ച് ഗവേഷകർ പുറത്തു കൊണ്ടു വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്ന് വിവിധ ജീവിതശൈലി രോഗങ്ങൾ വ്യാപകമായതോടെ ഡയറ്റ് എന്ന വാക്ക് മനുഷ്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. എന്നാൽ, ഭക്ഷ്യോദ്പാദന രംഗത്തുള്ള വ്യവസായികൾക്ക് തങ്ങളുടെ ഉദ്പന്നങ്ങൾ അതിവേഗം വിറ്റഴിക്കാനുള്ള ഒരു കീവേർഡ് ആയി മാറിയിരിക്കുകയാണ് ഈ വാക്ക്. പാക്കറ്റിനു മുകളിൽ ഡയറ്റ് എന്ന് എഴുതിവച്ചാൽ എന്തും വിറ്റുപോകും. സോഫ്റ്റ് ഡ്രിങ്ക്സ് മുതൽ മദ്യങ്ങൾ വരെയുണ്ട് ഇന്ന് ഡയറ്റ് എന്ന ലേബലൊട്ടിച്ച്.

ഇത്തരമൊരു സാഹചര്യത്തിലാണ് ഫ്രാൻസിലെ ഒരുകൂട്ടം ഗവേഷകർ വിവിധ ''ഡയറ്റ്'' ഭക്ഷണപനീയങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. മുഴുവൻ പഞ്ചസാരയടങ്ങിയ പാനീയങ്ങളെ പോലെ ഈ ഡയറ്റ് എന്ന ലേബലിൽ എത്തുന്ന പാനീയങ്ങളും അപകടകാരികളാണെന്നാണ് പഠനം വെളിപ്പെടുത്തിയത്. പഞ്ചസാര അടങ്ങിയതും, അല്ലാത്തതുമായ എത്ര പാനീയങ്ങൾ കുടിച്ചിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ പത്തു വർഷമായി 1,04,000 പേരിൽ അവർ പഠനം നടത്തി വരികയായിരുന്നു.

പഞ്ചസാര അടങ്ങിയതും, പഞ്ചസാരയ്ക്ക് പകരം എന്നവകാശപ്പെടുന്ന കൃത്രിമ മധുരകാരികൾ ഉപയോഗിച്ചതും ആയ പാനീയങ്ങൾ കുടിച്ചവർ ഒരുപോലെ ഹൃദ്രോഗങ്ങൾക്ക് 20% കൂടുതൽ ഇരകളാകുന്നു എന്നാണ് അവർ കണ്ടെത്തിയത്. സോഫ്റ്റ് ഡ്രിങ്കുകൾ ഉപയോഗിക്കാത്തവരേക്കാൾ ഇവരിൽ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത 20% അധികമാണ് എന്നർത്ഥം. സാധാരണ കോക്ക് കുടിക്കുന്നതും ഡയറ്റ് കോക്ക് കുടിക്കുന്നതും ഒരുപോലെ ദോഷം ചെയ്യുമെന്നർത്ഥം.

മധുരപാനീയങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ, പഠനത്തിൽ ഉൾപ്പെടുത്തിയവരെ മൂന്ന് വിഭാഗങ്ങളായി തിരിക്കുകയായിരുന്നു. ഇത്തരം പാനീയങ്ങൾ ഉപയോഗിക്കാത്തവർ, കുറച്ചു മാത്രം ഉപയോഗിക്കുന്നവർ, ധാരാളം ഉപയോഗിക്കുന്നവർ എന്നിങ്ങനെയായിരുന്നു ആ മൂന്ന് വിഭാഗങ്ങൾ. അതിനു ശേഷം, ഈ പനീയങ്ങളെ പഞ്ചസാര അടങ്ങിയതും, പഞ്ചസാരയ്ക്ക് പകരമായുള്ള കൃത്രിമ മധുരകാരികൾ അടങ്ങിയതും എന്നിങ്ങനെയും വേർതിരിച്ചിരുന്നു.

അഞ്ചു ശതമാനത്തിലേറെ പഞ്ചസാര അടങ്ങിയവയെ, പഞ്ചസാരയുള്ള പാനീയങ്ങളായും അതിൽ കുറവുള്ളവയെ കൃത്രിമ മധുരകാരികൾ അടങ്ങിയ പാനീയമായും തിരിച്ചു. ഇതിൽ പങ്കെടുക്കുന്നവർക്ക് ഓരോ ആറുമാസവും മൂന്ന് ഡയറ്റ് ഡയറികൾ എഴുതണമായിരുന്നു. 2009 മുതൽ 2019 വരെയുള്ള ഈ രേഖകൾ, കഴിക്കുന്ന പാനീയവും ഹൃദ്രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള പഠനത്തിന് വിധേയമാക്കി.

ഇതിലാണ്, കുറഞ്ഞ പഞ്ചസാരയടങ്ങിയ പാനീയങ്ങൾ കഴിക്കുന്നവരും, ഉയർന്ന പഞ്ചസാരയടങ്ങിയ പാനീയങ്ങൾ കഴിക്കുന്നവരെപ്പോലെത്തന്നെ അപകട സാധ്യതയുള്ള വിഭാഗത്തിൽ പെടുന്നവരാണ് എന്ന് മനസ്സിലായത്. ഈ രണ്ടു തരം പാനീയങ്ങളും തമ്മിൽ യാതോരു വ്യത്യാസവുമില്ലെന്ന് തെളിഞ്ഞു. ഇവ കഴിക്കുന്നവർക്ക് ഹൃദ്രോഗങ്ങൾ വരുവാനുള്ള സാധ്യത, ഇത് കഴിക്കാത്തവരിലേതിനേക്കാൾ 20% കൂടുതലാണ് എന്നും തെളിഞ്ഞു.

ഡയറ്റ് കോക്കിനേ പോലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ കലോറിയും പഞ്ചസാരയുടെ അളവും കുറയ്ക്കുന്ന പാനീയങ്ങളായിട്ടാണ് ഉദ്പാദകർ വിപണനം ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിലുള്ള കൃത്രിമ മധുരകാരികൾ ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ സ്വഭവം തന്നെ മാറ്റുമെന്നും, പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത വർദ്ധിപ്പിക്കുമെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP