Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുപിയിൽ ഗോവധ നിരോധന നിയമം പ്രയോഗിച്ച് നിരപരാധികളെ കുടുക്കുന്നു; അലഹാബാദ് ഹൈക്കോടതി

യുപിയിൽ ഗോവധ നിരോധന നിയമം പ്രയോഗിച്ച് നിരപരാധികളെ കുടുക്കുന്നു; അലഹാബാദ് ഹൈക്കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗോവധ നിരോധന നിയമം പ്രയോഗിച്ച് ഉത്തർപ്രദേശിൽ നിരപരാധികളെ കുടുക്കുന്നുവെന്ന് അലഹാബാദ് ഹൈക്കോടതി. ഏതുതരം മാംസം പിടിച്ചെടുത്താലും അതു പശുവിന്റെ മാംസമെന്നു ചിത്രീകരിക്കുന്നതായും കോടതി പറഞ്ഞു. പശുവിനെ കൊന്നു മാംസം വിറ്റെന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ റഹ്മുദ്ദീൻ എന്നയാൾക്കു ജാമ്യം അനുവദിച്ച ഉത്തരവിലാണു യുപിയിലെ സ്ഥിതിയെ കോടതി വിമർശിച്ചത്.

മിക്ക കേസുകളിലും പിടിച്ചെടുക്കുന്ന മാംസം ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാറില്ല. ചെയ്യാത്ത കുറ്റത്തിനു പലരും ജയിലിൽ കിടക്കുന്ന സ്ഥിതിയാണുള്ളതെന്നു കോടതി പറഞ്ഞു. പശുക്കൾ വഴിയിൽ ഉപേക്ഷിക്കപ്പെടുന്നതു വലിയ സാമൂഹിക പ്രശ്‌നമായി മാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

കറവ വറ്റിയതും പ്രായമേറിയതുമായ പശുക്കളെ ഏറ്റെടുക്കാൻ ഗോശാലകൾ തയാറല്ല. ഇവയെ പൊതുവഴിയിലേക്കു വിടുകയാണ് ഉടമകൾ ചെയ്യുന്നത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുണ്ടായ അപകടങ്ങളിൽ ഒട്ടേറെ മരണം സംഭവിച്ചിട്ടുണ്ട്. ഗോവധ നിരോധന നിയമം ശരിയായ രീതിയിൽ നടപ്പാക്കണമെങ്കിൽ പശുക്കളെ സംരക്ഷണ കേന്ദ്രങ്ങളിലോ ഉടമകളുടെ പക്കലോ സൂക്ഷിക്കാൻ സംവിധാനമുണ്ടാക്കണമെന്നും കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP