Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് പൂയംകുട്ടി പുഴയിൽ ഒഴുക്കിൽ പെട്ട്; റെജി സ്ഥലത്തെത്തിയത് വനത്തിലൂടെ അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ച്

ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് പൂയംകുട്ടി പുഴയിൽ ഒഴുക്കിൽ പെട്ട്; റെജി സ്ഥലത്തെത്തിയത് വനത്തിലൂടെ അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ച്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കിലോമീറ്ററുകൾ വനത്തിലൂടെ സഞ്ചരിച്ച് വലിയ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിയ്
ക്കാൻ പുറപ്പെട്ട യുവാവിന് ദാരുണാന്ത്യം. മാമലക്കണ്ടം ചാമപ്പാറ നിരപ്പേൽ കുട്ടപ്പൻ മകൻ റെജി (47) യാണ് പൂയംകൂട്ടി പുഴയിലെ കുഞ്ചിക്കുട്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് ചൂണ്ടക്കാർക്ക് വലിയ മത്സ്യങ്ങൾ സ്ഥിരമായി കിട്ടിയിരുന്ന പുഴയിലെ ആഴമേറിയതും നിരവധി ചുഴികളുമുള്ള കുഞ്ചിക്കുട്ടി ഭാഗത്ത് റെജി എത്തിയത്. ഇവിടെ പുഴയിലെ പാറകളിലിരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കാൻ സമീപത്തെ ജനവാസ മേഖലകളിൽ നിന്നും നിരവധി പേർ എത്തിയിരുന്നതായിരുന്നു. രണ്ടും മൂന്നും കിലോ തൂക്കമുള്ള മത്സ്യങ്ങൾ ഈ ഭാഗത്തു നിന്നും ചൂണ്ടക്കാർക്ക് ലഭിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു.
്.
വനമേഖലയിലൂടെയുള്ള നടപ്പുവഴിയിലൂടെ 5 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇയാൾ ഇവിടെയെത്തിയത്.പൂയംകൂട്ടി പീണ്ടിമേടിൽ നിന്നും വാഹനെമെത്തുന്ന ഭാഗത്തു നിന്നും വനത്തിലൂടെ എട്ടു കിലോമീറ്ററിലേറെ നടന്നാണ് അപകടം നടന്ന പുഴയുടെ ഭാഗത്ത് പൊലീസും വനം വകുപ്പധികൃതരും എത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് അപകടം നടന്നയുടൻ പ്രദേശത്ത് മീൻ പിടിക്കാൻ എത്തിയിരുന്നവരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദ്ദേഹം കണ്ടുകിട്ടിയില്ല.
ഇതിന് പിന്നാലെ കുട്ടമ്പുഴ റെയിഞ്ചിലെ വനപാലകരും കുട്ടമ്പുഴ പൊലീസും കോതമംഗലത്തു നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് രാവിലെ കോതമംഗലം ഫയർഫോഴ്സിലെ സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനെടുവിൽ വൈകിട്ട് 3 മണിയോടെ
അപകടം നടന്ന സ്ഥലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്‌കൂബാ ടീം അംഗങ്ങളായ അനിൽകുമാർ, സിദ്ധീക്ക് ഇസ്മായിൽ, പി.എം. റഷീദ്, കെ.എൻ.ബിജു ഇവരുടെ നേതൃത്വത്തിൽ പി.സി.ജോഷി,കെ.കെ.ബിനോയി,സൽമാൻഖാൻ, വൈശാഖ്, ജേയ്‌സ് ജോയി എന്നിവരുടങ്ങുന്ന സംഘമാണ് തിരച്ചിലിൽ പങ്കെടുത്തത്. മാമലക്കണ്ടം, പൂയംകൂട്ടി മേഖലയിലെ നാട്ടുകാരും ആവശ്യമായ സഹായങ്ങൾ നൽകി.

കുട്ടമ്പുഴ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ
കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. നാളെ കോവിഡ് പരി ശോധന പൂർത്തിയാക്കി മൃത ദ്ദേഹം പോസ്റ്റ്‌മോർട്ടം നടത്തും.ഭാര്യ: ബിന്ദുമക്കൾ :അപ്പു, ജിത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP