Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസ് എൻ.ഐ.എ പിടിയിൽ; യു.എ.ഇയിൽ അറസ്റ്റിലായ റബിൻസിനെ കൈമാറിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച്; വലയിലായത് സ്വർണക്കടത്തും അധോലോക സംഘമായ ഡി കമ്പനിയുമായി അടുപ്പമുള്ള വമ്പൻ സ്രാവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി റബിൻസ് അറസ്റ്റിൽ. എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ച് എൻ.ഐ.എ സംഘമാണ് ഇയാളെ പിടികൂടിയത്. ദുബായിൽ നിന്നും നാടുകടത്തപ്പെട്ട ഇയാൾ കേരളത്തിലെത്തിയതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഡിപ്ലോമാറ്റിക് കാർഗോ വഴി യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസർ ഫരീദും റബിൻസും ചേർന്നാണ്.സ്വർണക്കടത്തിന് ഇയാൾ ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. അധോലോക സംഘമായ ഡി കമ്പനിയുമായി അടക്കം ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ സംഘം കോടതിയിൽ അറിയിച്ചിരുന്നു.

സ്വർണക്കടത്ത് കേസ് വാർത്തകളിൽ നിറഞ്ഞതോടെ ഇയാൾ വിദേശത്ത് ഒളിവിലായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകർക്കാൻ ശ്രമിച്ചു എന്ന കാരണത്തിൽ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും ഉൾപ്പെടെ വിദേശത്തുള്ള ആറു പ്രതികൾക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടർ നടപടിയായാണ് റബ്ബിൻസിനെ ഇപ്പോൾ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യു.എ.ഇ അറസ്റ്റ് ചെയ്തതായി എൻ.ഐ.എ അന്വേഷണ സംഘം നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.സ്വർണക്കടത്ത് കേസിൽ ഇനി പിടികിട്ടാനുള്ള പ്രധാനപ്രതി ഫൈസൽ ഫരീദാണ്. ഇയാൾ യു.എ. ഇയിലാണുള്ളത്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP