Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്റ്റർ അഭയ കൊലക്കേസ്: അഞ്ച് സിബിഐ ഡിവൈഎസ്‌പിമാരെ ചൊവ്വാഴ്ച വിസ്തരിക്കും; വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ചവരുടെ സാക്ഷിവിസ്താരം തിരുവനന്തപുരം സിബിഐ കോടതിയിൽ

സിസ്റ്റർ അഭയ കൊലക്കേസ്: അഞ്ച് സിബിഐ ഡിവൈഎസ്‌പിമാരെ ചൊവ്വാഴ്ച വിസ്തരിക്കും; വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ചവരുടെ സാക്ഷിവിസ്താരം തിരുവനന്തപുരം സിബിഐ കോടതിയിൽ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് 1993 ൽ സിബിഐ ഏറ്റെടുത്തതിന് ശേഷം വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ച അഞ്ച് സിബിഐ ഡി.വൈ.എസ്‌പി.മാരെ ചൊവ്വാഴ്ച തിരുവനന്തപുരം സിബിഐ കോടതി സാക്ഷി വിസ്താരം നടത്തും.

സിബിഐയുടെ ഡൽഹി, ചെന്നൈ യൂണിറ്റുകളിലെ ഡി.വൈ.എസ്‌പി. മാരായ സുരീന്ദർ പോൾ, വി.കെ.ബിൻദാൾ, ആർ. കെ.അഗർവാൾ, കെ.എം.വർക്കി, കെ.ജെ.ഡാർവിൻ എന്നിവരെയാണ് ചൊവ്വാഴ്ച വിസ്തരിക്കുക. സാക്ഷി വിസ്താരം രാവിലെ 10.30 മുതൽ ആരംഭിക്കാനും സിബിഐ ജഡ്ജി കെ.സനിൽകുമാർ സിബിഐ പ്രോസിക്യൂട്ടർ നവാസിന് നിർദ്ദേശം നൽകി.

അഭയ കേസ് 28 വർഷം മുൻപ് നടന്നതാണെന്നും അതു കൊണ്ടു തന്നെ എല്ലാ പ്രവർത്തി ദിവസവും വിചാരണ നടത്തണമെന്നും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല എന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവ് കർശനമായും പാലിക്കണമെന്നും സിബിഐ ജഡ്ജി കെ. സനിൽ കുമാർ സിബിഐക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളെ കൃത്യമായി കൊണ്ടുവരാനും കഴിഞ്ഞ ദിവസം സിബിഐക്ക് നിർദ്ദേശം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP