ഈ നിയമം മുമ്പേ വന്നിരുന്നെങ്കിൽ എന്റെ എത്ര കൂട്ടുകാരികൾ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാതിരുന്നേനെ; എത്രപേർ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ; വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചർച്ച കുളിരേകുന്നതാണ്: ജസ്ല മാടശ്ശേരി എഴുതുന്നു
ജസ്ല മാടശ്ശേരി
പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചർച്ച എത്രമേൽ പ്രതീക്ഷ നൽകുന്ന കുളിരാണെന്ന് നിങ്ങൾക്കറിയുമോ...ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കിൽ എന്റെ എത്ര കൂട്ടുകാരികൾ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികൾ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ...
അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോൾ പക്വതയില്ല..ഭർത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങൾ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..
കേൾക്കുമ്പോൾ നിങ്ങൾക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ...ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങൾക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസൻസാണത്രേ..18 ന് മുൻപേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേർപ്പെട്ട് ഗർഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്...
പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരിൽ ഞാൻ കേട്ട വർത്തമാനങ്ങൾ ഏറെയാണ്..
പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കിൽ ഗർഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകൾ വന്നുണ്ടാവില്ല...ചിലർ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേൾ ശരീരം ചുളിഞ്ഞാൽ ആർക്കും വേണ്ടിവരില്ല എന്ന്...
ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാൽ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാർത്ത കേൾക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്...
ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാർത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില്‍ പഠിക്കുമ്പോ മുതല്‍ പലരും അറ്റുപോവാൻ തുടങ്ങി..ചിലര്‍ നിശ്ചയം ..ചിലര്‍ നിക്കാഹ്... ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്നൊള്ളു തുടർപഠനത്തിന്..പഠിക്കാൻ മിടുക്കികളായ കുട്ടികൾ...
നിങ്ങൾക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയിൽ അവസരം കിട്ടീട്ടുള്ളവർ ചുരുക്കമാണ്...പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും...ഇത് പൂർണമായും കെട്ടുന്ന ചെക്കന്റെ പ്രശ്നമാണെന്ന് പറയാനാവില്ല...
സ്വന്തമായി തീരുമാനമെടുക്കാൻ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്നം കൂടിയാണ്...
പലരും നിസ്സഹായരാണ്...
പത്താം ക്ളാസ് കഴിഞ്ഞിട്ട് പ്ലസ് വൺ ലേക്കും ബസ് സ്റ്റാൻഡ് വരെ സൈക്കിളിൽ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയിൽ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക് ബൈക്കിൽ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോർമ്മണ്ട്..ഓക്കെ കാക്ക ഞാൻ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും...
പെൺകുട്ടികളെ വളർത്തുന്നത് കല്ല്യാണം കഴിപ്പിക്കാൻ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്ര്യങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്...
അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേൽ ഇന്ന്..പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി...ഇനിയും മുന്നോട്ടുണ്ടെന്ന് പറയാൻ ഞാനുണ്ടാവുമായിരുന്നില്ല..ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തിൽ കൂടുതൽ ധൈര്യവും ഉണ്ടാവുമായിരുന്നില്ല...
നോ പറയാനറിയുന്നൊരു ഞാൻ ഉണ്ടാവുമായിരുന്നില്ല...
പെൺകുട്ടികൾ പഠിക്കട്ടെ...അവർക്ക് വേണമെന്ന് തോന്നുമ്പോൾ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ...സ്വയം പര്യാപ്തമാണെങ്കിൽ അവർക്കൊന്നിനേം ഭയക്കേണ്ടതില്ല..
വിവാഹം ഒരിക്കലും ഒരു നിർബന്ധിക്കേണ്ട കാര്യമല്ല.
എന്റെ കാഴ്ചപ്പാടിൽ വിവാഹം ഒരു നിർബന്ധമുള്ള കാര്യമേയല്ല...ഒരിണവേണമെന്ന് തോന്നുന്നെങ്കിൽ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കിൽ വേണ്ടെന്ന് വെക്കാം...വിവാഹമെന്നാൽ ശാരീരിക സുഖം മാത്രമാണെന്ന പഴഞ്ചൊല്ലാണ് തിരുത്തേണ്ടത്...
പരസ്പരം തണലാവുക..എന്നതാണ്. നീ നീയായിരിക്കുക...വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..താന്തോന്നിയെന്ന പേര് നൽകിയ ധൈര്യമാണ്...സ്വയം പര്യാപ്തതക്ക് ഉറപ്പ് നൽകിയത്...? നിങ്ങൾക്ക് നന്ദി
എന്റെ ശരികൾ..ശരികേടായ് കണ്ടവർക്ക് നന്ദി
( ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തകയുമായ ജസ്ല ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇനി നിർണ്ണായകമാകും; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇത് പിണറായി സർക്കാരിനെ തോൽപ്പിച്ച സിപിഐക്കാരന്റെ നിയമ പോരാട്ട കഥ
- വിവാഹ പ്രായത്തിലെ നിയമ ഭേദഗതിക്കെതിരെ കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്
- കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?
- എആർടി ചികിൽസാ മാർഗ്ഗത്തിൽ നിർണ്ണായകമായി ഹൈക്കോടതിയുടെ ഈ ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍