Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തേഞ്ഞിപ്പാലം കോവിഡ് കണ്ടെയ്ന്മെന്റ് സോണായി; കാലിക്കറ്റിൽ 27 മുതൽ നവംബർ രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പാലം കോവിഡ് കണ്ടെയ്ന്മെന്റ് സോണായി; കാലിക്കറ്റിൽ 27 മുതൽ നവംബർ രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

സ്വന്തം ലേഖകൻ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ആസ്ഥാനമുള്ള പഞ്ചായത്തുകൾ കോവിഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഈ മാസം 27 മുതൽ നവംബർ രണ്ട് വരെ നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റി വെച്ചു. സ്‌പെഷ്യൽ പരീക്ഷകളടക്കം നടക്കില്ല. 27, 28, 30, നവംബർ രണ്ട് എന്നീ തിയ്യതികളിലെ പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ.സി.സി ബാബു അറിയിച്ചു.

നവംബർ മൂന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. സർവകലാശാലയുടെ ആസ്ഥാനമുൾപ്പെടുന്ന തേഞ്ഞിപ്പലം, ചേലേമ്പ, പള്ളിക്കൽ പഞ്ചായത്തുകൾ കണ്ടയ്ന്മെന്റ് സോണായതിനാൽ തിങ്കളാഴ്‌ച്ച ഉച്ചക്ക് 2 മണി മുതൽ സർവ്വകലാശാല ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്. ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഓഫീസുകൾ പ്രവർത്തിക്കില്ല.

ആവശ്യ സർവീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി ) വിഭാഗം, പരീക്ഷാഭവൻ , ഫിനാൻസ് (ശമ്പളം പെൻഷൻ, എന്നിവക്ക് ) തുടങ്ങിയവ മാത്രമേ പ്രവർത്തിക്കൂ . ജീവനക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലി ചെയ്യുക. ഔദ്യോഗിക യോഗങ്ങളും മാറ്റിവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP