Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭക്ഷണത്തിനായി കാത്തിരുന്നത് മൂന്ന് മണിക്കൂർ; അക്ഷരാർത്ഥത്തിൽ ഇറക്കിവിട്ടു; അമേരിക്കൻ റസ്റ്ററന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് ബിർലയുടെ കുടുബം

ഭക്ഷണത്തിനായി കാത്തിരുന്നത് മൂന്ന് മണിക്കൂർ; അക്ഷരാർത്ഥത്തിൽ ഇറക്കിവിട്ടു; അമേരിക്കൻ റസ്റ്ററന്റ് വംശീയാധിക്ഷേപം നടത്തിയെന്ന് ബിർലയുടെ കുടുബം

സ്വന്തം ലേഖകൻ

ന്യൂയോർക്: തന്നെയും കുടുംബത്തെയും അമേരിക്കയിലെ റസ്റ്ററന്റ് അധികൃതർ വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപച്ചു വ്യവസായി കുമാര മംഗലം ബിർലയുടെ മകൾ അനന്യ ബിർല. ഇറ്റാലിയൻ അമേരിക്കൻ റസ്റ്ററന്റ് ആയ സ്‌കൂപ റസ്റ്ററന്റിന് എതിരെയാണ് അനന്യ രംഗത്തെത്തിയത്.

തന്നോടും കുടുംബത്തോടും വംശീയധിക്ഷേപം നടത്തിയ റസ്റ്ററന്റ് അധികൃതർ, തങ്ങളെ അക്ഷരാർത്ഥത്തിൽ റസ്റ്ററന്റിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് അനന്യ ട്വിറ്ററിൽ കുറിച്ചു. റസ്റ്ററന്റ് അധികൃതർ നന്നായി പെരുമാറാറൻ പഠിക്കണമെന്നും അനന്യ കൂട്ടിച്ചേർത്തു. കാലിഫോർണിയയിലാണ് ഷെഫ് അന്റോണിയോ ലൊഫാസോ നടത്തുന്നതാണ് സ്‌കൂപ ഇറ്റാലിയൻ റൂട്ട്സ് റസ്റ്ററന്റ്.

'ഞങ്ങൾ ഭക്ഷണത്തിനായി മൂന്ന് മണിക്കൂർ നിങ്ങളുടെ റസ്റ്ററന്റിൽ കാത്തിരുന്നു. നിങ്ങളുടെ വെയ്റ്റർ ജോഷ്വ സിൽവർമാൻ എന്റെ അമ്മയോട് വംശീയാധിക്ഷേപം നടത്തി. ഇത് ശരിയല്ല' അന്റോണിയോയെ ടാഗ് ചെയ്തുകൊണ്ട് അനന്യ ട്വിറ്ററിൽ കുറിച്ചു.

ഇതേ ആരോപണം ഉന്നയിച്ച് അനന്യ ബിർലയുടെ അമ്മയും മാനസികാരോഗ്യ പ്രവർത്തകയുമായ നീരജ ബിർലയും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP