Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നവർ വർഗീയ വാദികൾ; സംവരണത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നവർ വർഗീയ വാദികളാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. കേന്ദ്ര നിയമമായ മുന്നാക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയിൽ സമീപിക്കുന്നതിന് പകരം കേരളസർക്കാറിനെ വിമർശിക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.

സംവരണത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറവിൽ തീവ്രവർഗീയത പറയുന്ന ജമാഅത്തെ ഇസ്‌ലാമിയെ യു.ഡി.എഫ് ഭാഗമാക്കാൻ ലീഗ് ശ്രമിക്കുകയാണെന്നും എ.വിജയരാഘവൻ പറഞ്ഞു.

'മുസ്‌ലിം ലീഗാണ് മുൻകൈ എടുക്കുന്നത്. തീവ്രമായ വർഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോൾ നടപ്പിലാക്കുകയാണ്. അപ്പൊ ബോധപൂർവം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാൻ ശ്രമിച്ച് തീവ്രവർഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തിൽ ശ്രമിക്കുന്നത്'' -മലപ്പുറത്ത് മാധ്യമങ്ങളെ കാണവേ എ.വിജയരാഘവൻ പ്രസ്താവിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP