Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ ദുരുപയോഗം ചെയ്യുന്നു; ഒരു തെറ്റും ചെയ്യാത്തവർ ജയിലിൽ അടയ്ക്കപ്പെടുന്നു; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

അലഹാബാദ്: ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

''നിരപരാധികളെ കുടുക്കാൻ ദുരുപയോഗം ചെയ്യപ്പെടുകയാണ് നിയമം. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് വിലയിരുത്തപ്പെടുകയാണ്. ഫോറൻസിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീർപ്പു കൽപ്പിക്കൽ. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവർ ജയിലിൽ അടയ്ക്കപ്പെടുന്നു.'' കോടതി ചൂണ്ടിക്കാട്ടി.

പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീൻ എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. റഹ്മുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്ഐആറിൽ അത്തരം പരാമർശമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമർശനം ഉന്നയിച്ചത്. റഹ്മുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP