Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎംസിസി കുടുംബ സുരക്ഷ ഫോറം വിതരണം ഉദ്ഘാടനം ചെയ്തു

കെഎംസിസി കുടുംബ സുരക്ഷ ഫോറം വിതരണം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ജിദ്ദ: റുവൈസ് ഏരിയ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷാ ഫോറം വിതരണം ആരംഭിച്ചു. റുവൈസിലെ സഫ വില്ലയിൽ വെച്ച് നടന്ന പരിപാടി ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി ഉത്ഘാടനം ചെയ്തു.

പ്രതിസന്ധികൾക്കിടയിൽ പ്രവാസികൾക്ക് കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതികൾ വലിയ ആശ്വാസവും അനുഗ്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത പദ്ധതികളിൽ അംഗങ്ങളാവുന്നവർക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. ജാതി - മത ഭേദമന്യേ അംഗങ്ങളാകാവുന്ന കെഎംസിസി കുടുംബ സുരക്ഷാ പദ്ധതികളിൽ എല്ലാ പ്രവാസികളും അംഗങ്ങളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.

കുടുംബ സുരക്ഷാ ഫോറം വിതരണ ഉത്ഘാടനം ചെമ്പൻ മുഹമ്മദ് കുട്ടിക്ക് അപേക്ഷാഫോറം നൽകി സയ്യിദ് മുഹ്ദാർ തങ്ങൾ നിർവഹിച്ചു.

മാധ്യമ പ്രവർത്തകനായ ഇബ്രാഹിം ശംനാട് ഉൽബോധനം നടത്തി. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസിയുടെ ജീവ കാരുണ്യ - സേവന പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിറോസ് കൊളത്തൂർ, അൻസാർ മങ്കട, അഷ്റഫ് തുവ്വൂർ, ഹനീഫ് മങ്കട, നാസർ വെള്ളില, വിപിൻ കോട്ടയം, മുനീർ ചെറുകോട്, ആഷിഖ് മങ്കട, അബ്ദു കോട്ടക്കൽ തുടങ്ങിയവർ ആശംസ നേർന്നു.

റഫീഖ് കാസർഗോഡ് ഖിറാഅത് നടത്തി.

മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും സലിം കരിപ്പോൾ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP