Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലച്ചോറിൽ കാക്കി നിക്കറിട്ടയാളാണ് കോടിയേരി, തമിഴ്‌നാട്ടിൽ സിപിഎം ലീഗിന്റെ കൂടെ; വിമർശനവുമായി സി പി ജോൺ

തലച്ചോറിൽ കാക്കി നിക്കറിട്ടയാളാണ് കോടിയേരി, തമിഴ്‌നാട്ടിൽ സിപിഎം ലീഗിന്റെ കൂടെ; വിമർശനവുമായി സി പി ജോൺ

സ്വന്തം ലേഖകൻ

തൃശൂർ: യു.ഡി.എഫ് മതതീവ്രവാദികളുടെ കയ്യിൽപെട്ടുപോയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സി.എംപി നേതാവ് സി.പി ജോൺ. പ്രസ്താവന അതിശയിപ്പിച്ചുവെന്നും തലച്ചോറിൽ കാക്കിനിക്കറിട്ട ആളാണ് കോടിയേരി ബാലകൃഷ്ണനെന്നും സിപി ജോൺ പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സി പി ജോണിന്റെ പ്രതികരണം.

''യു.ഡി.എഫ് മതതീവ്രവാദികളുമായി സഖ്യത്തിലെന്ന് പറയുന്ന സിപിഎം തമിഴ്‌നാട്ടിൽ മുസ്‌ലിം ലീഗുൾപ്പെട്ട മുന്നണിയിലാണ്. സിപിഎമ്മും സിപിഐയും ജയിച്ചതിൽ ലീഗിൻെ വോട്ടുണ്ട്. മുസ്‌ലിംലീഗിന്റെയും കോൺഗ്രസിന്റെയും സഹായമില്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത് ആലപ്പുഴയിലെ ഒരുസീറ്റ് മാത്രമാണ്.''

''സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി മുമ്പ് സംസാരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ സഖ്യമില്ല. ഫാസിസത്തിനെതിരെ പ്രതികരിക്കുന്നവരുമായി പ്രാദേശിക തലത്തിൽ സംസാരിക്കുമെന്നാണ് യു.ഡി.എഫ് തീരുമാനം. അതിൽ യാതൊരു മറയുമില്ല.''

''എം.എം ഹസനും മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേരുമ്പോൾ മുസ്‌ലിം തീവ്രവാദമെന്ന് പറയുന്നു. കാക്കിട്രൗസറല്ല, തലച്ചോറിൽ കാക്കിനിക്കറിട്ടയാളാണ് കോടിയേരി. ലീഗടക്കമുള്ള പാർട്ടികളെ വിമർശിക്കുമ്പോൾ സുരേന്ദ്രനും ശശികല ടീച്ചറും പറയാത്ത വർഗീയത കോടിയേരി പറഞ്ഞത് ഇടതുപക്ഷത്തിന് അപമാനമാണ്''

''ഞങ്ങൾ സിബിഐയെ വിളിച്ചെന്ന് പറയുന്നവർ അലനും താഹക്കും വേണ്ടി എൻ.ഐ.ഐയാണ് വിളിച്ചത്. എത്രയോ പേരെ ഏറ്റുമുട്ടലിലൂടെ കൊന്നു. നിങ്ങളുടെ ഡി.ജി.പി അമിത് ഷായിലേക്കുള്ള പാലമായി വർത്തിക്കുന്നു'' -സി.പി ജോൺ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP