Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിനുള്ളിൽ ട്രോളി ബാഗിലാക്കി സൂക്ഷിച്ചിരുന്നത് 18 കിലോ കഞ്ചാവ്; കൊല്ലത്ത് പൊലീസ് വലയിൽ കുടുങ്ങിയത് കഞ്ചാവ് മൊത്തവ്യാപരം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി; കൂടുതൽ പേരിലേക്ക് അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ആൾ പൊലീസ് വലയിൽ. കൊല്ലം ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പൊലീസിന്റെ വലയിലാകുന്നത്. വീട്ടിനുള്ളിൽ ട്രോളി ബാഗിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും, ഇരവിപുരം പൊലീസും ചേർന്ന് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയിൽ നടന്ന റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൈതപ്പുഴ പാലത്തിനടുത്ത് സുനിൽ മന്ദിരത്തിൽ അനു എന്നു വിളിക്കുന്ന അനിൽകുമാറിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്തു. ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഇയാൾ മുമ്പും സമാനമായ കേസുകളിൽ പിടിയിലായിട്ടുണ്ട്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് നൽകുന്നതിനായി വാങ്ങി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
രണ്ട് ദിവസത്തിനിടെ മയ്യനാട് പഞ്ചായത്ത് പ്രദേശത്തെ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. കൈതപ്പുഴയിൽ കഞ്ചാവ് പിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സിഐ.കൃഷ്ണകുമാർ പിടിയിലായ പ്രതിയുടെ ദേഹപരിശോധന നടത്തി.


മയ്യനാട് കൈതപ്പുഴ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തു സംഘം പ്രവർത്തിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ റ്റി. നാരായണൻ ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസി .പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് കൈതപ്പുഴ ഭാഗത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നത്. ഇരവിപുരം എസ്.എച്ച്.ഓ. വിനോദ് കെ., ഇരവിപുരം എസ്‌ഐ.അനീഷ് എ.പി, ഡാൻസാഫ് ടീം എസ്‌ഐ.ജയകുമാർ, എസ്‌ഐ.മാരായ ബിനോദ് കുമാർ, വനിതാ എസ്‌ഐ നിത്യാസത്യൻ, സന്തോഷ്, സുനിൽ, എഎസ്ഐ.ഷിബു.ജെ.പീറ്റർ, എസ്.സി.പി.ഒ.രാജേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി.ജെറോം, മനു, ബൈജു, സീനു, റിബു, കൺട്രോൾ റൂമിൽ നിന്നെത്തിയ മനോജ്, സുജീഷ് ഗോപി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP