Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവിനൊപ്പം താമസിച്ച മൂത്ത പെൺകുട്ടിയെ സനൂപ് പീഡിപ്പിച്ച് പ്രണയം നടിച്ചു അടുത്തു കൂടി; അനുജത്തിയെ 50കാരനും മറ്റൊരു സഹപാഠിയും പീഡിപ്പിച്ച വിവരം പുറത്തുവന്നത് കൗൺസിലിംഗിനിടെ; കുടിയാന്മലയിൽ നടന്നത് വാളയാർ മോഡൽ പീഡനം; പോക്‌സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ

പിതാവിനൊപ്പം താമസിച്ച മൂത്ത പെൺകുട്ടിയെ സനൂപ് പീഡിപ്പിച്ച് പ്രണയം നടിച്ചു അടുത്തു കൂടി; അനുജത്തിയെ 50കാരനും മറ്റൊരു സഹപാഠിയും പീഡിപ്പിച്ച വിവരം പുറത്തുവന്നത് കൗൺസിലിംഗിനിടെ;  കുടിയാന്മലയിൽ നടന്നത് വാളയാർ മോഡൽ പീഡനം; പോക്‌സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീകണ്ഠപുരം: വാളയാറിലെ സഹോദരിമാർ പീഡിപ്പിക്കപ്പെട്ടതും അവർ ആത്മഹത്യ ചെയ്തതുമായി സംഭവം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഈ കേസിലെ പ്രതികളായവരെ കോടതി വെറുതേ വിടുന്ന അവസ്ഥ വരെ എത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മറ്റൊരു പീഡന വിവരം കൂടിയാണ് പുറത്തുവരുന്നത്്. കുടിയാന്മലയിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.

സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തെങ്കിലും രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ഏരുവേശി ചളിമ്പറമ്പിലെ വെള്ളക്കുടിയിൽ സനൂപ് (21), കോട്ടക്കുന്ന് സ്വദേശി ഇഞ്ചയിൽ ഷാജി (50) എന്നിവരെയാണ് കുടിയാന്മല സിഐ ജെ. പ്രദീപ് അറസ്റ്റ്‌ചെയ്തത്. പെൺകുട്ടിയുടെ സഹപാഠിയായ പ്രായപൂർത്തിയാകാത്ത യുവാവിനെ പിടികിട്ടാനുണ്ട്.

സഹോദരിമാരിൽ ഒരാളെ സനൂപ് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി പീഡിപ്പിക്കുകയായിരുന്നു. 2019 സെപ്റ്റംബർ മുതൽ കഴിഞ്ഞ മാർച്ച് 31 വരെ പീഡനം നടന്നതായാണ് വിവരം. അനുജത്തിയെയാണ് ഷാജിയും പ്രായപൂർത്തിയാകാത്ത സഹപാഠിയും പീഡിപ്പിച്ചത്. രണ്ടുവർഷം മുമ്പാണ് സഹപാഠി പീഡിപ്പിച്ചതെന്നാണ് പരാതി. ഷാജിയുടെ കുട്ടിയുടെ ആദ്യകുർബാന നടക്കുന്ന ദിവസം ആ വീട്ടിലെത്തിയ തന്നെ രാത്രി അവിടെ വച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

ഇരകളായ പെൺകുട്ടികൾ പിതാവിനൊപ്പമാണ് താമസം. സനൂപും മൂത്ത പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈ ബന്ധം പക്ഷേ പിതാവ് എതിർക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിക്ൾ അമ്മയുടെ വീട്ടുകാരെ സഹായത്തിനായി വിളിച്ചതോടെയാണ് പീഡന വിവരം അഠക്കം പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിനിടയിൽ സനൂപും ഷാജിയും പീഡിപ്പിച്ചുവെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തുകയായിരുന്നു. കേസ് ഒതുക്കാൻ വേണ്ടി സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP