Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തിനാണ് സമരമെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്; അറിയില്ലെങ്കിൽ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്; മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലൻ ചെയ്യേണ്ടത്; വാളയാറിൽ സിബിഐ വരണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

എന്തിനാണ് സമരമെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്; അറിയില്ലെങ്കിൽ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്; മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലൻ ചെയ്യേണ്ടത്; വാളയാറിൽ സിബിഐ വരണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

വാളയാർ: വാളയാറിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദൂതനെ വിട്ട് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു. കഴിഞ്ഞ ഒരു വർഷമായി ആ കുടുംബത്തിന് നീതി ലഭിക്കാൻ സർക്കാർ എന്താണ് ചെയ്തതെന്നും സുരേന്ദ്രൻ ചോദിച്ചു. വീട്ടിൽ സത്യാഗ്രഹം ആരംഭിച്ച കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

എന്തിനാണ് സമരമെന്നാണ് മന്ത്രി എ.കെ ബാലൻ ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കിൽ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലൻ ചെയ്യേണ്ടത്. കേസിലെ മുഴുവൻ പ്രതികളേയും നിയമത്തിന് മുൻപിൽ കൊണ്ടുവരണം. പാർട്ടിക്കാരാണ് പ്രതികൾ.

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സോജൻ തന്നെയാണ് കേസ് അട്ടിമറിച്ചത്. പ്രതികൾ സിപിഎം നേതാക്കളായതുകൊണ്ടാണ് ധാരുണമായി കേസ് അട്ടിമറിക്കപ്പെട്ടത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. ഈയൊരവസ്ഥയിൽ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP