Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരുകേട്ട നാട്ടു വൈദ്യനാണങ്കിലും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രാക്ടീസ് ചെയ്താൽ ഇനി അഴിയെണ്ണാം; പാരമ്പര്യ വൈദ്യ ചികിത്സ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; പ്രകൃതി ചികിത്സയും, സിദ്ധ-മർമ്മ ചികിത്സയും യുനാനി ചികിത്സയുമെല്ലാം തീർത്തും നിയമവിരുദ്ധം

പേരുകേട്ട നാട്ടു വൈദ്യനാണങ്കിലും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രാക്ടീസ് ചെയ്താൽ ഇനി അഴിയെണ്ണാം;  പാരമ്പര്യ വൈദ്യ ചികിത്സ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; പ്രകൃതി ചികിത്സയും, സിദ്ധ-മർമ്മ ചികിത്സയും യുനാനി ചികിത്സയുമെല്ലാം തീർത്തും നിയമവിരുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന്റെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് എത്ര പ്രമുഖ ഡോക്ടർമാരേക്കാൾ മികച്ച രീതിയിൽ ചികിത്സ നടത്തിവന്നിരുന്ന നാട്ടുവൈദ്യന്മാർ ഉണ്ടായിരുന്നു. തലമുറകളായി കിട്ടിയ ചികിത്സാ സമ്പ്രദായം കൊണ്ടു നടന്നവർ. ഇവരിൽ ചിലരുടെ ചികിത്സാ രീതികൾ ശാസ്ത്രം തന്നെ അംഗീകരിച്ചു. അതേസമയം നാട്ടുവൈദ്യം എന്നത് ആർക്കും കൈവെക്കാവുന്ന മേഖലയായി മാറിയപ്പോൾ നിയന്ത്രിക്കണം എന്ന ആവശ്യവും ശക്തമായി ഉയർന്നിരുന്നു. ഈ ആവശ്യം ശക്തമായതോടെ കോടതികളിൽ നിരവധി കേസുകളും ഉണ്ടായി.

കേരള സർക്കാർ നേരിട്ടു തന്നെ ഇടപെട്ടപ്പോൾ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷനുമുള്ളവർ മാത്രമേ ചികിത്സ നടത്താൻ പാടുള്ളൂ എന്ന ഉത്തരവിറക്കി. നാട്ടുവൈദ്യന്മാരെ ക്ലാസിഫൈ ചെയ്തു കൊണ്ടുള്ള ഉത്തരവും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അടക്കം സമർപ്പിക്കപ്പെട്ട ഹർജികളിൽ കോടതിയിൽ വാദം കേട്ടു വരികയായരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 14ന് ഈ കേസിൽ സുപ്രധാന വിധി കേരളാ ഹൈക്കോടതി പുറപ്പെടുവിച്ചു.

പാരമ്പര്യ വൈദ്യ ചികിത്സ നിർത്തലാക്കി കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ ഇല്ലാവർ ചികിത്സിച്ചാൽ അതു കുറ്റകരമായി മാറും. ഇതോടെ രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ പാരമ്പര്യ ചികിത്സാ രീതി കുടർന്നു വന്ന ആയിരങ്ങളാണ് ജോലി നഷ്ടമാകുന്ന അവസ്ഥയിലാകുക. രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്ന നിരവധി നാട്ടുവൈദ്യ ശാഖകൾ കേരളത്തിലുണ്ട്. നേരത്തെ കേരള സർക്കാർ പാരമ്പര്യ വൈദ്യന്മാർക്കായി ബി ക്ലാസ് രജിസ്ട്രഷൻ ഏർപ്പെടുത്തിയിരുന്നു. ഇതും കോടതി നിർത്തലാക്കിയതാണ് പാരമ്പര്യ വൈദ്യന്മാരുടെ ചികിത്സയെ അവതാളത്തിലാക്കിയ്. ഇനി ഈ രജിസ്‌ട്രേഷനുള്ളവർക്കും ചികിത്സക്കാൻ സാധിക്കില്ല.

ആയുർവേദ മെഡിക്കൽ അസോസിയേഷനാണ് പാരമ്പര്യ വൈദ്യന്മാർക്ക് സംരക്ഷണം ഒരുക്കിയ കേരള സർക്കാറിന്റെ തീരുമാനത്തിന് എതിരായി ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയത്. പ്രകൃതി ചികിത്സ, സിദ്ധ-മർമ്മ ചികിത്സ, യുനാനി തുടങ്ങിയ ചികിത്സാ രീതികളാണ് ഇതോടെ തീർത്തും അപ്രസക്തമാകുക. കളരി വൈദ്യം, തിരുമ്മു ചികിത്സ, പച്ചമരുന്ന് ചികിത്സ തുടങ്ങിയ ചികിത്സാ രംഗത്തും രജിസ്‌ട്രേഷൻ ലഭിക്കാത്തവർക്കാണ് ഇതിലൂടെ തിരിച്ചടി നേടുക. നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും അംഗീകൃത ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും വേണമെന്ന് നിർബന്ധിച്ചിരുന്നു.

സുപ്രീം കോടതി വിധിയും കേന്ദ്ര മാനദണ്ഡവും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. കേസിൽ നിരവധി പേർ ക്ഷക്ഷി ചേർന്നിരുന്നു. ഇവരുടെ വാദങ്ങളെല്ലാം കേട്ട ശേഷമാണ് രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സ പാടില്ലെന്ന സർക്കാർ നിലപാടിനെ ഹൈക്കോടതി ശരിവെച്ചത്. ഇതോടെ രജിസ്‌ട്രേഷൻ ഇല്ലാത്തവർ ഇനി ചികിത്സ തുടർന്നാൾ അവരെ അഴിക്കുള്ളിലാക്കാൻ വരെ സാധിക്കും. പാരമ്പര്യ വൈദ്യന്മാർക്ക് സംരക്ഷണം നൽകിവന്ന ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷ്ണർ ആക്ട് നിയമ വിരുദ്ധമായും കോടതി വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്.

അംഗീകൃത ബിരുദവും മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷനുമുള്ളവർ മാത്രമേ ചികിത്സ നടത്താൻ പാടുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ വിധിയും. പാരമ്പര്യ ചികിത്സ എന്ന ഭംഗിയുള്ള വിളിപ്പേരുണ്ടെങ്കിലും പല ചികിത്സകരും പാരമ്പര്യത്തിന്റെ അനുഭവമോ നൈപുണ്യമോ ഉള്ളവരല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പലപ്പോഴും പാരമ്പര്യം എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് അനവധി വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങളും ധാരണകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു എന്നുമാത്രമാണെന്നാണ് ആയുർവേദ- അലോപ്പതിക്കാർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പാരമ്പര്യ നാട്ടുവൈദ്യ ചികിത്സ നിർത്തലാക്കിയ ഹൈക്കോടതി വിധിക്കെതിരെ വൈദ്യന്മാർ രംഗത്തുണ്ട്. അലോപ്പതി മരുന്നു മാഫിയക്കാണ് ഉത്തരവ് സഹയാകമാകുക എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കോടതി വിധിയിൽ വ്യക്തത ഇല്ലാതെ ചികിത്സ നടത്തുവരെ തുറുങ്കിൽ അടക്കാനുള്ള ശ്രമം ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP