Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകത്തെ ഏറ്റവും ഭീകരനായ തീവ്രവാദിയെ അഫ്ഗാൻ സൈന്യം വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് അൽഖ്വയ്ദയുടെ രണ്ടാമത്തെ വലിയ നേതാവായ അബു മുഹ്‌സിൻ അൽ മസ്‌റി

ലോകത്തെ ഏറ്റവും ഭീകരനായ തീവ്രവാദിയെ അഫ്ഗാൻ സൈന്യം വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് അൽഖ്വയ്ദയുടെ രണ്ടാമത്തെ വലിയ നേതാവായ അബു മുഹ്‌സിൻ അൽ മസ്‌റി

സ്വന്തം ലേഖകൻ

കാബൂൾ: ലോകത്തെ ഏറ്റവും ഭീകരനായ തീവ്രവാദിയെ അഫ്ഗാൻ സൈന്യം വെടിവെച്ചു കൊന്നു. അഫ്ഗാനിലെ ഗസ്‌നി പ്രോവിൻസിൽ നടത്തിയ റെയ്ഡിൽ അൽഖ്വയ്ദയുടെ രണ്ടാമത്തെ വലിയ നേതാവായ അബു മുഹ്‌സിൻ അൽ മസ്‌റിയാണ് കൊല്ലപ്പെട്ടത്. അൽ മസ്‌റിയുടെ മരണം ശനിയാഴ്ച അമേരിക്കയും ഉറപ്പിച്ചു. അമേരിക്ക പുറത്തു വിട്ട ലോകത്തെ ഏറ്റവും ഭീകരനായ തീര്വവാദികളുടെ പട്ടികയിൽ പെട്ടയാളാണ് മസ്‌റി.

അൽമസ്‌റിയുടെ മരണം തീവ്രവാദ സംഘടനമകളുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നതിന് സഹായിക്കുമെന്ന് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ അവകാശപ്പെട്ടു. വിദേശ തീവ്രവാദ സംഘടനകൾക്ക് പണവും മറ്റ് സഹായങ്ങളും നൽകുന്നതിന് നേതൃത്വം നൽകിയതും അമേരിക്കൻ പൗരന്മാരെ കൊന്നൊടുക്കുന്നതിന് ഗൂഢാലോചന നടത്തിയതും അൽ മസ്‌റിയാണ്. അൽഖ്വയ്ദയുടെ രണ്ടാമത്തെ വലിയ നേതാവാണ് അൽ മസ്‌റിയെന്നാണ് റിപ്പോർട്ട്.

200ൽ താഴെ അൽഖ്‌വയ്ദാ തീവ്രവാദികൾ മാത്രമാണ് ഇനി അഫ്ഗാനിൽ ശേഷിക്കുന്നതെന്ന് കഴിഞ്ഞ മാസം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോ വ്യക്തമാക്കിയിരുന്നു. താലിബാൻ തീവ്രവാദികളെ കൊന്നൊടുക്കുന്നതിന് വേണ്ടി അമേരിക്കൻ സൈന്യം അഫ്ഗാനിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഈ മാസം 19 വർഡഷം തികഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP