Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാസഞ്ചർ ട്രെയിനുകളുടെ ദൂരം 100 കിലോമീറ്ററിൽ താഴെയാക്കാൻ തീരുമാനം; അധിക ദൂരമുള്ളവയെ രണ്ടാക്കും

പാസഞ്ചർ ട്രെയിനുകളുടെ ദൂരം 100 കിലോമീറ്ററിൽ താഴെയാക്കാൻ തീരുമാനം; അധിക ദൂരമുള്ളവയെ രണ്ടാക്കും

സ്വന്തം ലേഖകൻ

ഷൊർണൂർ:നുകൾ ഓടുന്ന ദൂരം പരമാവധി 100 കിലോമീറ്ററിൽ താഴെയാക്കാൻ റെയിൽവേ തീരുമാനം. 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളെ രണ്ടാക്കും. സമയക്രമത്തിലും മാറ്റം വരും. 200 കിലോമീറ്ററിനു മുകളിൽ യാത്രാദൈർഘ്യമുള്ള ട്രെയിനുകളെ എക്സ്‌പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് ഉത്തരവ്.

പാസഞ്ചർ ട്രെയിനുകൾ ഗുഡ്‌സ് ട്രെയിനുകൾക്കു വഴിമുടക്കുന്നത് ഒഴിവാക്കാനാണു നീക്കമെന്നു റെയിൽവേ അറിയിച്ചു. സംസ്ഥാനത്തു കോയമ്പത്തൂർ-ഷൊർണൂർ (566605), കോഴിക്കോട്-തൃശൂർ (56664), ഗുരുവായൂർ-എറണാകുളം (56375) പാസഞ്ചറുകളാണു രണ്ടു ട്രെയിനുകളാക്കുക. ഇതിൽ കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ, കോയമ്പത്തൂർ-ഷൊർണൂർ, ഷൊർണൂർ-തൃശൂർ എന്നിങ്ങനെ 2 പാസഞ്ചറുകളാകും. കോഴിക്കോട്തൃശൂർ പാസഞ്ചർ, ഷൊർണൂരിൽ അവസാനിപ്പിച്ചു രണ്ടു ട്രെയിനുകളാക്കും. ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ-തൃശൂർ, തൃശൂർ-എറണാകുളം പാസഞ്ചറുകളാക്കും. പക്ഷേ ഇവയൊന്നും തുടർച്ചയായ ട്രെയിനുകളല്ല. സ്വതന്ത്ര പാസഞ്ചറുകളായി പുതിയ സമയക്രമത്തിലായിരിക്കും സർവീസ് നടത്തുക.ട്രെയിനുകൾ രണ്ടാക്കിയ ശേഷമുള്ള സമയക്രമം, പുതിയ നമ്പർ ബ്രാക്കറ്റിൽ.

കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ (56605)-കോയമ്പത്തൂർ വൈകിട്ട് 4.30ന് പുറപ്പെടും ഷൊർണൂർ7.05.

ഷൊർണൂർ-തൃശൂർ പാസഞ്ചർ (56607)ഷൊർണൂർ10.10 (രാത്രി), തൃശൂർ (11.10).

കോഴിക്കോട്-ഷൊർണൂർ (56321)കോഴിക്കോട്7.30 (രാവിലെ), ഷൊർണൂർ (9.05)

ഷൊർണൂർ-തൃശൂർ (56301)ഷൊർണൂർ 12.00 (ഉച്ചയ്ക്ക്), തൃശൂർ(1.00)

ഗുരുവായൂർ-തൃശൂർ (56375), ഗുരുവായൂർ12.15 (ഉച്ചയ്ക്ക്), തൃശൂർ(12.50).

തൃശൂർ-എറണാകുളം (56303) തൃശൂർ 1.20 (ഉച്ചയ്ക്ക്), എറണാകുളം(3.50).

സ്റ്റേഷനുകളിൽ റെന്റ് എ ബൈക്ക്
തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകളിൽ റെന്റ് എ ബൈക്ക് പദ്ധതി തുടങ്ങാൻ റെയിൽവേ കരാർ ക്ഷണിച്ചു. തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, വർക്കല, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, എറണാകുളം ജംക്ഷൻ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂർ സ്റ്റേഷനുകളിൽ ഡിസംബർ അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണു ശ്രമമെന്നു റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു. ദിവസ, മാസ വാടകയ്ക്കു പുറമേ നിശ്ചിത സമയത്തേക്കും ബൈക്കുകൾ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP