Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹത്തിന് വീട്ടുകാർ നൽകിയ സ്വർണവും പണവും ഉപയോഗിച്ചതിനെച്ചൊല്ലി വഴക്ക് തുടങ്ങി; ഒടുവിൽ അമ്മ മണ്ണെണ്ണ ഒഴിച്ചു; കൂളായി കത്തിച്ച് മകനും; വർക്കലയിലെ നിഷയുടെ തീപ്പൊള്ളൽ മരണത്തിൽ നിറയുന്നത് ഭർതൃ വീട്ടുകാരുടെ ക്രൂരത; പൊലീസ് പിടികൂടിയത് സ്ഥിരം മദ്യപാനിയായ ദീപുവിനേയും അമ്മയേയും; മരുമകളെ കൊന്ന കേസിൽ സുഭദ്ര ഒന്നാം പ്രതി

വിവാഹത്തിന് വീട്ടുകാർ നൽകിയ സ്വർണവും പണവും ഉപയോഗിച്ചതിനെച്ചൊല്ലി വഴക്ക് തുടങ്ങി; ഒടുവിൽ അമ്മ മണ്ണെണ്ണ ഒഴിച്ചു; കൂളായി കത്തിച്ച് മകനും; വർക്കലയിലെ നിഷയുടെ തീപ്പൊള്ളൽ മരണത്തിൽ നിറയുന്നത് ഭർതൃ വീട്ടുകാരുടെ ക്രൂരത; പൊലീസ് പിടികൂടിയത് സ്ഥിരം മദ്യപാനിയായ ദീപുവിനേയും അമ്മയേയും; മരുമകളെ കൊന്ന കേസിൽ സുഭദ്ര ഒന്നാം പ്രതി

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: ഭർത്താവിന്റെ വീട്ടിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നിലും സ്ത്രീധന പ്രശ്‌നങ്ങൾ, സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിലായി.

വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപുവിന്റെ ഭാര്യ നിഷ( 30)യാണ് മരിച്ചത്. ഭർത്താവും അമ്മയും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്ന് നിഷ മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് ദീപു (41), മാതാവ് സുഭദ്ര (59) എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് നിഷയുടെ വീട്ടുകാർ നൽകിയ സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാർ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിലേക്കെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നാണ് നിഷയ്ക്ക് പൊള്ളലേൽക്കുന്നത്. വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും 24-ന് രാവിലെ മരിച്ചു. 2019-ലാണ് ദീപു കൊട്ടാരക്കര പനവേലി സ്വദേശിനി നിഷയെ വിവാഹം കഴിച്ചത്. ആർ.ഡി.ഒ. യാണ് ഇൻക്വസ്റ്റ് നടത്തിയത്. ശാസ്ത്രീയ അന്വേഷണ വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വിവാഹത്തിനു നിഷയുടെ വീട്ടുകാർ നൽകിയ സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരിൽ തുടങ്ങിയ വഴക്കാണ് ക്രൂരകൃത്യത്തിൽ കലാശിച്ചത്. പതിവായി മദ്യപിച്ചെത്തി ദീപു നിഷയെ മർദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. നിഷയുടെ ശരീരത്തിൽ സുഭദ്ര മണ്ണെണ്ണയൊഴിക്കുകയും ദീപു തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിഷയെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ സുഭദ്രയെയും അറസ്റ്റ് ചെയ്തു. കേസിൽ സുഭദ്രയാണ് ഒന്നാം പ്രതി. കൊട്ടാരക്കര പനവേലി ശ്വദേശിനിയായ നിഷയെ കഴിഞ്ഞ വർഷമാണ് ദീപു വിവാഹം കഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP