Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്തിക്കാടും താന്ന്യവും ചാഴൂരും പെരിങ്ങോട്ടുകരയിലും പലിശയ്ക്ക് കൊടുത്തിട്ടുള്ളത് അഞ്ചു കോടി; പണം പിരിക്കാൻ യുവാക്കളുടെ കൊള്ള സംഘം; താന്ന്യം ആദർശിനെ വകവരുത്തിയ നിധിലിന് സ്‌കെച്ചിട്ടത് പെരിങ്ങോട്ടുകര ഡോൺ; കണ്ടെത്തുന്നത് തൃശൂരിനെ കുഴയ്ക്കുന്ന മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം; മുറ്റിച്ചൂർ നിധിൽ വധക്കേസിലെ മുഴുവൻ പ്രതികളും അഴിക്കുള്ളിൽ

അന്തിക്കാടും താന്ന്യവും ചാഴൂരും പെരിങ്ങോട്ടുകരയിലും പലിശയ്ക്ക് കൊടുത്തിട്ടുള്ളത് അഞ്ചു കോടി; പണം പിരിക്കാൻ യുവാക്കളുടെ കൊള്ള സംഘം; താന്ന്യം ആദർശിനെ വകവരുത്തിയ നിധിലിന് സ്‌കെച്ചിട്ടത് പെരിങ്ങോട്ടുകര ഡോൺ; കണ്ടെത്തുന്നത് തൃശൂരിനെ കുഴയ്ക്കുന്ന മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം; മുറ്റിച്ചൂർ നിധിൽ വധക്കേസിലെ മുഴുവൻ പ്രതികളും അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മുറ്റിച്ചൂർ നിധിൽ വധക്കേസിലെ മുഴുവൻ പ്രതികളും അഴിക്കുള്ളിലാകുമ്പോൾ തെളിയുന്നത് അന്തിക്കാട്ടെ 2 ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക. കേസിൽ ആകെ 12 പേരാണ് അറസ്റ്റിലായത്. മഴുവും വടിവാളും ഉപയോഗിച്ചാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ലഹരിക്കടത്തും വിൽപനയുമാണ് ഇരു സംഘങ്ങളുടെയും വരുമാന മാർഗം. റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്റെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

നിധിലിന്റെ സഹോദരൻ നിജിലിന്റെ നേതൃത്വത്തിലുള്ള സംഘവും ഗുണ്ടാത്തലവൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ശത്രുത നിലനിന്നിരുന്നു. രണ്ട് വർഷം മുൻപു നിധിലിന്റെ സംഘം സ്മിത്തിന്റെ കൂട്ടാളി ധനേഷിന്റെ വീട് ആക്രമിച്ചതിലാണ് തുടക്കം. പലവട്ടം ഇരുസംഘവും ഏറ്റുമുട്ടി. താന്ന്യം ആദർശിനെ നിജിലിന്റെ സംഘം വെട്ടിക്കൊന്നതിനു പ്രതികാരമായാണ് നിധിലിനെ കൊലപ്പെടുത്തിയത്.

നിധിൽ കൊലക്കേസിൽ ചെന്നൈയിലും മറ്റുമായി മുങ്ങിനടന്ന മണലൂർ പാലയ്ക്കൽ വിനായകൻ (24), അന്തിക്കാട് പറപ്പുള്ളി സന്ദീപ് (24) എന്നിവരെയാണ് ഒടുവിൽ പിടികൂടിയത്. താന്ന്യം ആദർശ് വധക്കേസിലെ പ്രതിയായ നിധിലിനെ കഴിഞ്ഞ 10ന് കാറിടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അതിവേഗം കേസിൽ കുറ്റപത്രം കൊടുക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

അന്തിക്കാട് സ്വദേശികളായ സനൽ, ശ്രീരാഗ്, വിനായകൻ, സായിഷ്, അഖിൽ, സന്ദീപ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഇവർ രക്ഷപ്പെട്ടു. കൂട്ടാളികളായ അനുരാഗ്, ടി.ആർ. സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്മിത്ത്, നിഷാദ് എന്നിവർ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തു.

നിധിലിന്റെ കൊലപാതകത്തിന് ശേഷം ചെന്നൈ,പഴനി എന്നിവിടങ്ങളിലേക്ക് കടന്ന സന്ദീപ്, വിനായകൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവർ തൃശ്ശൂരിലെത്തി പണവും തിരിച്ചറിയിൽ രേഖകളും വസ്ത്രങ്ങളും സംഘടിപ്പിച്ച് ഗുജറാത്തിലെക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണം. ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം നിലനിന്നരുന്നതായും പൊലീസ് പറയുന്നു. പലിശയ്ക്ക് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന അനധികൃതമായ വരുമാനവും കഞ്ചാവ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവുമാണ് ഇരു സംഘങ്ങളും ഇത്തരം പ്രവർത്തികൾക്കായി ഉപയോഗിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

എറണാകുളം പൊലീസിന്റെയും ഗോവ പൊലീസിന്റെയും സഹായത്തോടെയായിരുന്നു അന്വേഷണം. അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയായിരുന്നു കെലാപ്പെട്ട നിധിൽ. ജാമ്യത്തിലിറങ്ങിയ നിധിലിനെ ഈ മാസം പത്തിനാണ് മങ്ങാട്ടുകര വട്ടുകുളത്ത് വെച്ച് കാറിൽ നിന്നും പുറത്തിറക്കി വെട്ടി കൊലപ്പെടുത്തിയത്. തൃശൂരിലെ തെക്കൻ മേഖലയിലെ പെരിങ്ങോട്ടുകര ഡോൺ എന്നറിയപ്പെടുന്ന കെ.എസ്.സ്മിത്താണ് കൊലയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകൻ. ഗോവയിൽ നിന്ന് പിടികൂടിയ സ്മിത്തിനെ പൊലീസ് സംഘം തൃശൂരിൽ എത്തിച്ചിരുന്നു. നിധിലിനെ കൊല്ലാൻ കൊലയാളി സംഘം രൂപീകരിച്ചതും ആസൂത്രണം ചെയ്തതും സ്മിത്താണെന്നു പൊലീസ് പറഞ്ഞു.

സ്മിത്തിനു കീഴിൽ വലിയൊരു ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. പെരിങ്ങോട്ടുകര സ്വദേശിയാണ്. പെരിങ്ങോട്ടുകര ഡോൺ എന്ന പേരിലാണ് കുപ്രസിദ്ധി നേടിയത്. അന്തിക്കാട്, താന്ന്യം, ചാഴൂർ, പെരിങ്ങോട്ടുകര മേഖലയിൽ സ്മിത്തും സംഘവും വ്യാപകമായി പണം പലിശയ്ക്കു കൊടുത്തിട്ടുണ്ട്. അഞ്ചു കോടി രൂപ വരെ പലിശയ്ക്കു കൊടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ പണം പിരിച്ചെടുക്കാൻ യുവാക്കളുടെ വലിയൊരു സംഘത്തെ നിയോഗിച്ചിരുന്നു. ഇങ്ങനെ പണം പിരിക്കാൻ പോകുമ്പോഴുള്ള തർക്കവും വാക്കേറ്റവും പലപ്പോഴും വൈരാഗ്യത്തിനിടയാക്കിയിട്ടുണ്ട്.

സ്മിത്തിന്റെ കൂട്ടാളികളായിരുന്നു കൊല്ലപ്പെട്ട ദീപക്കും ആദർശും. ഇവരെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട നിധിൽ. രണ്ടു തവണ സ്മിത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണു നിധിലിനെ വകവരുത്താൻ തീരുമാനിച്ചത്. ആറു പേരെ ഇതിനായി നിയോഗിച്ചതും സ്മിത്തായിരുന്നു. കൊല നടപ്പാക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം സ്മിത്ത് നേരെ ഗോവയിലേക്കു മുങ്ങി. കൊലപാതകത്തിൽ പങ്കില്ലെന്നു വരുത്തുകയായിരുന്നു ഉദ്ദേശ്യം.

അറസ്റ്റിലായ പ്രതികളുടെ മൊഴിയും ഫോൺ വിളികളും സ്മിത്തിന്റെ കുരുക്ക് മുറുക്കി. ഗോവയിലെ ഗസ്റ്റ്ഹൗസിൽ നിന്നാണ് സ്മിത്തിനെ പിടികൂടിയത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പിടിക്കപ്പെടില്ലെന്നു സ്മിത്ത് വിലയിരുത്തി. എന്നാൽ പൊലീസിന്റെ ചടുലമായ നീക്കം സ്മിത്തിനേയും കുടുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP