Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി പോയ ആളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുമായി കണ്ടെത്തിയ മൃതദേഹത്തിൽ നിന്നും ചോര പൊടിഞ്ഞ പാടുകളും; ഫോൺ, പഴ്‌സ് എന്നിവ കണ്ടെത്താനായില്ല: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി പോയ ആളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുമായി കണ്ടെത്തിയ മൃതദേഹത്തിൽ നിന്നും ചോര പൊടിഞ്ഞ പാടുകളും; ഫോൺ, പഴ്‌സ് എന്നിവ കണ്ടെത്താനായില്ല: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി പോയ ആളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇളമാട് ഇടത്തറപ്പണ രേവതി ഹൗസിൽ ദിവാകരൻ നായരെ (65)യാണ് എറണാകുളത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമുകൾ ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ പ്ലോട്ടിനു സമീപംകെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.

മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. ശരീരത്തിൽ നിന്നു രക്തം വന്ന നിലയിലാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹത്തിൽ ചെരിപ്പ് ഇല്ലാത്ത നിലയിലായിരുന്നു. ഫോൺ, പഴ്‌സ് എന്നിവ കണ്ടെത്താനായിട്ടില്ല. പ്രഭാത സവാരിക്കിറങ്ങിയവർ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇൻഫോപാർക്ക് പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ ആളെ തിരിച്ചറിഞ്ഞത്.

കിട്ടാനുള്ള പണം വാങ്ങുന്നതിനായി ശനിയാഴ്ച രാവിലെ ഒൻപതിന് എറണാകുളത്തേക്കു പോകുകയാണെന്നു പറഞ്ഞു കാറിലാണു വീട്ടിൽ നിന്ന് പുറപ്പെട്ടത്. ദീർഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയതാണെന്നു ബന്ധുക്കൾ പറഞ്ഞു. വാഹനം തകരാറിലായെന്നും ഇതു ശരിയാക്കുന്നതിനു താമസം ഉള്ളതിനാൽ മുറിയെടുത്തു താമസിക്കുകയാണെന്നും പറഞ്ഞു വൈകിട്ടോടെ ബന്ധുക്കളെ വിളിച്ചതായും പറയുന്നു. കാക്കനാട്ടുള്ള വർക്ഷോപ്പിൽ കാർ നൽകിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പോയതായാണു വിവരം.

മരണത്തിൽ ദുരൂഹത ഉണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തും. ഇളമാട് രാജീവ്ഗാന്ധി റസിഡന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം, ഐഎൻടിയുസി ഇളമാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ഭാര്യ: ഗംഗാകുമാരി. മക്കൾ: രാകേഷ് ഡി.നായർ, ഡി.മീര. മരുമക്കൾ: നിള, എം.അജയകുമാർ (ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP