Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ഡൗണിൽ സ്‌കൂളുകളും കൂട്ടുകാരുടെ കളിതമാശകളും ഇല്ലാതായത് കൗമാര സ്വപ്‌നങ്ങളുടെ നിറം കെടുത്തുന്നുവോ? ലോക്ഡൗൺ തുടങ്ങിയശേഷം കേരളത്തിൽ ജീവനൊടുക്കിയത് 173 കുട്ടികൾ; ഭൂരിഭാഗം കുട്ടികളുടെയും ആത്മഹത്യയ്ക്ക് പിന്നിൽ മാനസിക പിരിമുറുക്കം; ആത്മഹത്യാ പ്രവണത വർദ്ധിച്ചത് 10നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലെന്നും റിപ്പോർട്ട്

ലോക്ഡൗണിൽ സ്‌കൂളുകളും കൂട്ടുകാരുടെ കളിതമാശകളും ഇല്ലാതായത് കൗമാര സ്വപ്‌നങ്ങളുടെ നിറം കെടുത്തുന്നുവോ? ലോക്ഡൗൺ തുടങ്ങിയശേഷം കേരളത്തിൽ ജീവനൊടുക്കിയത് 173 കുട്ടികൾ; ഭൂരിഭാഗം കുട്ടികളുടെയും ആത്മഹത്യയ്ക്ക് പിന്നിൽ മാനസിക പിരിമുറുക്കം; ആത്മഹത്യാ പ്രവണത വർദ്ധിച്ചത് 10നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിൽ സ്‌കൂളുകളും കൂട്ടുകാരുടെ കളിതമാശകളും ഇല്ലാതായത് കൗമാര സ്വപ്‌നങ്ങളുടെ നിറം കെടുത്തുന്നുവോ? ലോക്ഡൗൺ തുടങ്ങിയശേഷം കേരളത്തിൽ 173 കുട്ടികൾ ജീവനൊടുക്കിയെന്നാണ് സർക്കാർ സമിതിയുടെ റിപ്പോർട്ട്. മാനസിക പിരിമുറുക്കമാണു ഭൂരിഭാഗം കുട്ടികളുടേയും ആത്മഹത്യകൾക്കും പിന്നിലെന്നാണു കണ്ടെത്തൽ. ലോക്ഡൗൺ തുടങ്ങിയ മാർച്ച് 23 മുതൽ ഈ മാസം വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് കേരളത്തിൽ 173 കുട്ടികൾ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.

പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ ആത്മഹത്യകൾ നടന്നത്. 10നും 18നും ഇടയിൽ പ്രായമുള്ളവരിലാണ് ആത്മഹത്യാപ്രവണത വർധിച്ചത്. ജീവനൊടുക്കിയ കുട്ടികളിൽ ഭൂരിഭാഗവും പഠനത്തിൽ മികവു പുലർത്തിയിരുന്നവരായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്കിടയിലെ ആത്മഹത്യ സംബന്ധിച്ചു പഠിച്ച ഫയർഫോഴ്‌സ് മേധാവി ആർ.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയാണു സർക്കാരിനു റിപ്പോർട്ട് നൽകിയത്.

നിരാശ, ഒറ്റപ്പെടൽ, കുടുംബവഴക്കുകൾ, മൊബൈൽ- ഇന്റർനെറ്റ് അമിതോപയോഗം, പ്രണയപരാജയം, രക്ഷിതാക്കളുടെ ശകാരം തുടങ്ങിയവയാണു കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച മറ്റു കാരണങ്ങൾ. കാരണം കണ്ടെത്താനാവാത്ത 41 കേസുകളുണ്ട്. രക്ഷിതാക്കൾ വഴക്കുപറഞ്ഞതിലുള്ള മനോവിഷമം മൂലം ജീവനൊടുക്കിയവരിൽ കൂടുതലും ആൺകുട്ടികളാണ്. പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയം, ലൈംഗികാതിക്രമങ്ങൾ എന്നിവയാണു പെൺകുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമാകുന്നത്. ആത്മഹത്യ ചെയ്തവരിൽ 41% ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ്.

കുട്ടികൾക്ക് വേണ്ടി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്ലൈൻ വഴി ഇതുവരെ കൈകാര്യം ചെയ്തത് 6000ലേറെ പരാതികളാണ്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സ്‌കൂൾ കൗൺസിലർമാർ, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണു കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശം നൽകുന്നത്. നമ്പർ: 94979 00200

ആരോഗ്യവകുപ്പിന്റെ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കൗൺസിലർമാർ മുഖേന 3.95 ലക്ഷം കുട്ടികൾക്ക് ഫോൺ വഴി കൗൺസലിങ് നൽകി. വിവരങ്ങൾക്കും സഹായത്തിനും ദിശ ടോൾ ഫ്രീ നമ്പർ1056

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP