Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ 23കാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ 23കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 90 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ യുവാവ് ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിൽ. 23കാരനായ സൂരജ് ശർമ്മയാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപ് ശാരദാ നദിയിൽ മുങ്ങിത്താഴ്ന്ന തീർത്ഥാടകരെ രക്ഷിച്ചതിന് സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ സൂരജ് ശർമ്മയാണ് പിടിയിലായത്.

നീന്തൽക്കാരനും പ്രത്യാ രക്ഷക് ദളിലെ സന്നദ്ധപ്രവർത്തകനുമായ സൂരജ് ശർമ്മ സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അയൽവാസിയായ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ്. സ്ത്രീ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സൂരജ് ശർമ്മയെ അറസ്റ്റ് ചെയ്തതായും തനക്പൂർ പൊലീസ് സ്റ്റേഷന്റെ ചുമതലുള്ള ജസ്വീർ സിങ് ചൗഹാൻ പറഞ്ഞു.

2019 സ്വാതന്ത്ര്യദിനത്തിലാണ് സംസ്ഥാന പൊലീസ് സൂരജ് ശർമ്മയെ ആദരിച്ചത്. ചമ്പാവത്തിൽ പൂർണഗിരി ദേവാലയത്തിൽ സന്ദർശനത്തിന് എത്തിയ തീർത്ഥാടകരാണ് അപകടത്തിൽ നിന്ന് സൂരജ് ശർമ്മ രക്ഷിച്ചത്. ശാരദാ നദയിൽ മുങ്ങിത്താഴ്ന്ന 90ലധികം വരുന്ന തീർത്ഥാടകരെയാണ് സൂരജ് ശർമ്മ അന്ന് രക്ഷിച്ചത്. ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു.

വീട്ടിൽ തുടർച്ചയായി അതിക്രമിച്ച് കയറി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് സ്ത്രീയുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP