Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,059 പേർക്ക്; തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ന് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ്; അധികൃതർക്കും ആരോ​ഗ്യപ്രവർത്തകർക്കും ആശ്വാസമേകുന്ന വാർത്ത ഇങ്ങനെ

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,059 പേർക്ക്; തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ന് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ്; അധികൃതർക്കും ആരോ​ഗ്യപ്രവർത്തകർക്കും ആശ്വാസമേകുന്ന വാർത്ത ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31,263 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,95,155 ആയി. 24 മണിക്കൂറിനിടെ 237 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,18,804 ആയി. 6,63,053 കോവിഡ് ബാധിതരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. അതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 71,13,298 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് അധികൃതർക്കും ആരോ​ഗ്യ പ്രവർത്തകർക്കു ആശ്വാസമാകുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ന് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ ഇന്ന് 6,059 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 5,648 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ഇതിനോടകം 16,45,020 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14,60,755 പേർ രോഗമുക്തി നേടി. 43,264 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 1,40,486 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

കർണാടകയിൽ 4439 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,02,817 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,106 പേർ രോഗമുക്തി നേടുകയും 32 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 81,050 സജീവ കേസുകളാണുള്ളത്. 7,10,843 പേർ രോഗമുക്തി നേടുകയും 10,905 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 3000ൽ താഴെ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 2,869 പേർക്കാണ് ഇന്ന് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,09,005 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ കൂടി മരിച്ചതോടെ ആകെ മരണം 10,924 ആയി. സംസ്ഥാനത്ത് നിലവിൽ 30,606 സജീവ കേസുകളാണുള്ളത്. 2,997 പുതിയ കേസുകളും 21 കോവിഡ് മരണങ്ങളുമാണ് ഇന്ന് ആന്ധ്രാ പ്രദേശിൽ റിപ്പോർട്ട് ചെയ്തത്. 8,07,023 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30,860 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

രാജ്യത്തുകൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ് ദസറ. ഇന്ന് എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ് 19നെതിരായ യുദ്ധത്തിൽ ഏർപ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.

നേരേത്തെ ദുർഗ പൂജക്കായി നിരവധിപേർ തടിച്ചുകൂടിയിരുന്നു. ദുർഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കും. എന്നാൽ ഇത്തവണ അത് സംഭവിക്കാൻ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങൾ ആഘോഷിക്കണം. ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിക്കുകയും ചെയ്യണം - മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ ഈ സമയങ്ങളിൽ ജനങ്ങൾ ഓർമിക്കണം. ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ അവർക്കായി വിളക്ക് തെളിയിക്കണം.ഉത്സവ ആഘോഷവേളകളിൽ ലോക്ഡൗൺ സമയത്ത് ആരെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിർബന്ധമായും ഓർമിക്കണം. ലോക്ഡൗൺ സമയത്ത് സ്വന്തം ജീവൻപോലും പണയംവെച്ച് സമൂഹവുമായി അടുത്തിടപഴകി പ്രവർത്തിച്ചവരെ ഓർക്കണം. ശുചീകരണതൊഴിലാളികൾ, വീട്ടുജോലിക്കാർ, സുരക്ഷജീവനക്കാർ തുടങ്ങിയവർ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ഉത്സവ സമയങ്ങളിൽ അവരെ നമ്മോടൊപ്പം ഉൾപ്പെടുത്തണം -മോദി കൂട്ടിച്ചേർത്തു.

ഉത്സവാഘോഷങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രധാന്യം നൽകണം. നമ്മുടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ എത്തിച്ചേരാൻ കഴിവുണ്ട്. ഖാദി പോലുള്ള ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP