Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രാൻഡ്പ്രീയിൽ 92 വിജയങ്ങൾ; ഷുമാക്കറിന്റെ റെക്കോഡ് മറികടന്ന് ലൂയിസ് ഹാമിൽട്ടൺ

ഗ്രാൻഡ്പ്രീയിൽ 92 വിജയങ്ങൾ; ഷുമാക്കറിന്റെ റെക്കോഡ് മറികടന്ന് ലൂയിസ് ഹാമിൽട്ടൺ

മറുനാടൻ ഡെസ്‌ക്‌

ലിസ്‌ബൺ: ഡ്രൈവിങ് ഇതിഹാസം മൈക്കൽ ഷുമാക്കറിന്റെ റെക്കോഡ് മറികടന്ന് ലൂയിസ് ഹാമിൽട്ടൺ. ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടൺ പോർച്ചുഗീസ് ഗ്രാൻഡ്പ്രീയിൽ ജേതാവായതോടെ 92 വിജയങ്ങൾ തന്റെ നേട്ടത്തിന്റെ പട്ടികയിൽ ചേർത്തുവെച്ചു. ഡ്രൈവിങ് ഇതിഹാസം മൈക്കൽ ഷുമാക്കറിന്റെ 91 ഗ്രാൻറ് പ്രീ വിജയങ്ങൾ എന്ന റെക്കോഡാണ് ലൂയിസ് ഹാമിൽട്ടൺ തന്റെ 92മത്തെ കരിയർ ഗ്രാൻറ് പ്രീ വിജയത്തോടെ സ്വന്തമാക്കിയത്. രണ്ടാഴ്ച മുമ്പ് ഈഫൽ ഗ്രാൻഡ്പ്രീയിൽ ജേതാവായതോടെ ഹാമിൽട്ടൺ ഷൂമാക്കറുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. 53 വിജയങ്ങളുമായി സെബാസ്റ്റ്യൻ വെറ്റലാണ് ഹാമിൽട്ടണും ഷൂമാക്കറിനും പിന്നിലുള്ളത്.

അതേസമയം ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന ഷൂമാക്കറുടെ നേട്ടത്തിലേക്കാണ് ഹാമിൽട്ടന്റെ കുതിപ്പ്. നിലവിൽ ആറു കിരീടങ്ങളുമായി ഷൂമാക്കറുടെ ഏഴ് കിരീടങ്ങളെന്ന നേട്ടത്തിന് തൊട്ടുപിന്നിലാണ് ഹാമിൽട്ടൺ. 2008, 2014, 2015, 2017, 2018, 2019 വർഷങ്ങളിലായിരുന്നു ഹാമിൽട്ടന്റെ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വർഷങ്ങളിലായിരുന്നു ഷുമാക്കർ കിരീടം സ്വന്തമാക്കിയത്. 2013 ഡിസംബർ 29ന് സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുമാക്കർ ആറു വർഷമായി കോമയിലാണ്.

2007ലെ കനേഡിയൻ ഗ്രാൻറ് പ്രീയിൽ വിജയിച്ചാണ് ഹാമിൽട്ടൺ എഫ്1 മത്സരയോട്ടത്തിന്റെ തന്റെ വിജയ പന്തയങ്ങൾക്ക് തുടക്കമിട്ടത്. 2006ലായിരുന്നു ഷുമാക്കറിന്റെ അവസാനത്തെ ഗ്രാൻറ് പ്രീ വിജയം. ഇത്തവണ പോൾ പൊസിഷൻ പിടിച്ചാണ് ഹാമിൽട്ടൺ പോർച്ചുഗൽ ഗ്രാൻറ് പ്രീ നടന്ന അൽഗ്രാവ ഇൻറർനാഷണൽ സർക്യൂട്ടിൽ തന്റെ മത്സര ഓട്ടം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP