Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഞ്ചാവ് കച്ചവടത്തിൽ കള്ളമില്ലെന്ന് കാട്ടാൻ സ്പോട്ടിലെത്തി തൂക്കി നൽകും; മൂന്നം​ഗ കഞ്ചാവ് സംഘത്തെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കഞ്ചാവ് കച്ചവടത്തിൽ കള്ളമില്ലെന്ന് കാട്ടാൻ സ്പോട്ടിലെത്തി തൂക്കി നൽകും; മൂന്നം​ഗ കഞ്ചാവ് സംഘത്തെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ശൂരനാട്: കഞ്ചാവ് കൊണ്ടുനടന്ന് തൂക്കിവിൽപ്പന നടത്തുന്നസംഘം പിടിയിൽ. ശൂരനാട് ഇരവിച്ചിറകിഴക്ക് വരത്ത്ചിറ കുറ്റിയിൽ സുജിത് (21), കല്ലേലിഭാഗം മാലുമേൽ അജ്മൽ (21), ശൂരനാട് തെക്ക് കെ.സി.റ്റി.മുക്ക് കലതിവിളയിൽ സവാദ് (21) എന്നിവരാണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. രണ്ടേകാൽ കിലോ കഞ്ചാവും കഞ്ചാവ് കൊണ്ട് നടന്ന് വിൽക്കാൻ ഉപയോഗിച്ച ബൈക്കും തൂക്കി നൽകുന്ന ത്രാസും സഹിതമാണ് ഇവരെ പിടികൂടിയത്.

ഒരു മണിക്കൂറോളം പിന്തുടർന്ന ശേഷമാണ് യുവാക്കൾ ശൂരനാട് പൊലീസിന്റെ പിടിയിലായത്. ആനയടിയിലെ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതിക്കായി എസ്‌ഐ. പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ മൂന്ന് പേരും ബൈക്കിൽ പൊലീസിനു മുന്നിൽ വന്നു പെടുകയായിരുന്നു. സംശയം തോന്നി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇവർ പൊലീസിനെ വെട്ടിച്ചു കടന്നു. തുടർന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള കമ്പലടി ചിറയിൽ നിന്ന് ഇവർ ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തു നിന്ന് പ്രതികളെയും കിട്ടി. ഇവർ ഇടപാടുകാർക്ക് കഞ്ചാവ് ചില്ലറയായി തൂക്കി വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് സ്പോട്ടിൽ തൂക്കി വിശ്വാസപൂർവം വിൽക്കുന്നസംഘത്തെ പൊലീസ് ആദ്യമായാണ് പിടിക്കുന്നത്. എസ്‌ഐമാരായ പി.ശ്രീജിത്ത്, എസ്.ചന്ദ്രമോൻ, പ്രൊബേഷണറി എസ്‌ഐ വിപിൻ, എഎസ്ഐമാരായ മധു, ഹർഷാദ്, സി.പി.ഒ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP