Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദശലക്ഷത്തിലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യമായി; കോവിഡിന്റെ രണ്ടാം തരം​ഗത്തെ തടയാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിൻ

ഒരു ദശലക്ഷത്തിലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യമായി; കോവിഡിന്റെ രണ്ടാം തരം​ഗത്തെ തടയാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിൻ

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗത്തെ തടയുന്നതിനായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഞായറാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാനറി ദ്വീപുകൾ ഒഴികെയുള്ള രാജ്യത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. പുതിയ അടിയന്തരാവസ്ഥ മെയ് മാസം വരെ നീണ്ടുനിൽക്കുമെന്ന് സാഞ്ചസ് കൂട്ടിച്ചേർത്തു. പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചത്.

ഒരു ദശലക്ഷത്തിലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. കൊറോണ വൈറസ് കേസുകളുടെ വർദ്ധനയ്‌ക്കെതിരെ കർഫ്യൂ ഏർപ്പെടുത്താൻ അധികാരികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടികൾ. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പെഡ്രോ സാഞ്ചസ് അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗം തടഞ്ഞുനിർത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയത്. മെയ് അവസാനം വരെ നിയന്ത്രണങ്ങൾ തുടരും. ക്യാബിനറ്റ് യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പെഡ്രോ സാഞ്ചസ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്. കോവിഡിനെ ചെറുക്കാൻ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികൾക്ക് അനുമതി തേടി വിവിധ മേഖലകൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP