Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എസ്.ആർ.ടി.സി ബസിൽ മറന്നുവെച്ചത് ഒന്നരലക്ഷം രൂപ അടങ്ങിയ ബാഗ്; തിരച്ചിലിന് ഒടുവിൽ ഉടമയുടെ കൈയിലേക്കെത്തി

കെ.എസ്.ആർ.ടി.സി ബസിൽ മറന്നുവെച്ചത് ഒന്നരലക്ഷം രൂപ അടങ്ങിയ ബാഗ്; തിരച്ചിലിന് ഒടുവിൽ ഉടമയുടെ കൈയിലേക്കെത്തി

സ്വന്തം ലേഖകൻ

ആലുവ: കെഎസ്ആർടിസി ബസിൽ മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരികെ നൽകി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിനെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പണവുമായി ബസിൽ കയറിയ കൊടകര സ്വദേശിനി പി.സി. ഷിജിയുടെ പണമാണ് ബസ് ജീവനക്കാർ തന്നെ നേരിട്ടു ഇടപെട്ടു തിരികെ നൽകിയത്.

കഴിഞ്ഞ ദിവസം തൃശൂർ-എറണാകുളം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. കൈയിലെ ബാഗിൽ ഒന്നര ലക്ഷം രൂപയോളം ഉണ്ടായിരുന്നു. കൊടകരയിൽ നിന്ന് ബസ് കയറി കറുകുറ്റി ഭാഗത്ത് ധൃതിയിൽ ഇറങ്ങുമ്പോൾ ബാഗ് എടുക്കാൻ മറന്നു.

ബസ് വിട്ടുപോയ ശേഷമാണ് ബാഗ് എടുക്കാൻ മറന്ന കാര്യം ഓർമ വന്നത്. അത്രയും പണം നഷ്ടമാകുന്ന കാര്യം ഓർക്കാൻ പോലും പറ്റുന്നതായിരുന്നില്ല. ഉടനെ മറ്റൊരാളുടെ ബൈക്കിൽ കയറി അങ്കമാലി സ്റ്റാൻഡിലെത്തി അധികൃതരെ വിവരമറിയിച്ചു.

ആലുവ ഡിപ്പോയിലെ ആർ.എസ്.സി 806 നമ്പർ ബസ്സിലാണ് ഷിജി യാത്ര ചെയ്തത് എന്ന് കണ്ടെത്തി. ഇതോടെ അങ്കമാലിയിലെ ഉദ്യോഗസ്ഥർ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിവരമറിയിച്ചു. ഉടൻ ആലുവയിലെ ഉദ്യോഗസ്ഥരും ബസിലെ ഡ്രൈവർ എം.ബി. സുരേഷും, കണ്ടക്ടർ പി.വി. സാബുവും ചേർന്ന് ബസിൽ തിരച്ചിൽ നടത്തി. ബാഗും പണവും ബസിൽ തന്നെയുണ്ടായിരുന്നു.

തുടർന്ന് ആലുവ ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ പി.എൻ. സന്തോഷ്, ആലുവ കൺട്രോൾ റൂം എസ്‌ഐ സി.കെ. ഷിബു എന്നിവർ ചേർന്ന് ഷിജിക്ക് ബാഗ് കൈമാറി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP